

വസിം അക്രം
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് പാക്കിസ്ഥാന്‍റെ വസിം അക്രം. ഇപ്പോഴിതാ പഞ്ചാബി ഗായകൻ ദിൽജിത് ദോസാഞ്ചിന്‍റെ ആരാധകനാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
'ദിൽജിത് ദോസാഞ്ചാണ് നിലവിൽ എനിക്ക് ഇഷ്ടപ്പെട്ട പഞ്ചാബി ഗായകൻ. അദ്ദേഹം ലോകത്തിലെ തന്നെ വലിയ താരമാണ്. അദ്ദേഹത്തിന്‍റെ സംഗീതം ഗംഭീരമാണ്'. വസിം അക്രം ചിരിച്ചുകൊണ്ട് പറഞ്ഞു. സംഗീതത്തിനു പുറമെ നിരവധി ചിത്രങ്ങളിലും ദിൽജിത് പ്രധാന വേഷം ചെയ്തിട്ടുണ്ട്.
ദിൽജിത് ദോസാഞ്ച്
ഒടിടി പ്ലാറ്റ്ഫോമായ സീ5ലൂടെ റിലീസായ സത്‌ലജ് എന്ന ചിത്രം അടക്കം ഏറെ ചിത്രങ്ങളിൽ ദിൽജിത് അഭിനയിച്ചിട്ടുണ്ട്. ദിൽജിത് ദോസാഞ്ചിന്‍റെ ആരാധകരാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര‍്യം പുറത്തുവിട്ടത്. മാധ‍്യമപ്രവർത്തകയോടാണ് വസിം തന്‍റെ ഇഷ്ട പഞ്ചാബി ഗായകൻ ആരെന്ന കാര‍്യം വെളിപ്പെടുത്തിയത്.