ഫഹദിന്‍റെ 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ഒടിടിയിൽ: എവിടെ കാണാം?

ഒക്‌ടോബർ 2ന് തിയെറ്ററിൽ എത്തിയ ചിത്രം 28 ദിവസത്തിനു ശേഷമാണ് ഒടിടിയിൽ എത്തുന്നത്
fahad faasil movie ‘Don’t Trouble the Trouble’ ott release

കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രിയ ചിത്രമായി ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’

Updated on: 

ഫഹദ് ഫാസിൽ നായകനായി എത്തിയ തെലുങ്ക് ചിത്രം ഡോണ്ട് ട്രബിൾ ദി ട്രബിൾ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ശശാങ്ക് യെലേട്ടി സംവിധാനം ചെയ്ത ചിത്രം ഫാന്‍റസി എന്‍റർടെയ്നറാണ്. ഒക്‌ടോബർ 2ന് തിയെറ്ററിൽ എത്തിയ ചിത്രം 28 ദിവസത്തിനു ശേഷമാണ് ഒടിടിയിൽ എത്തുന്നത്.

ഫഹദ് ഫാസിൽ പ്രധാനവേഷത്തിലെത്തുന്ന ആദ്യ തെലുങ്ക് ചിത്രം എന്നു പറഞ്ഞാണ് ചിത്രം തിയെറ്ററിലെത്തിയത്. വലിയ പ്രതീക്ഷയിൽ എത്തിയ ചിത്രത്തിന് തിയറ്ററിൽ വലിയ മുന്നേറ്റം നടത്താനായില്ല. ആഗോളതലത്തിൽ നിന്ന് 5.21 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്.

ചിത്രത്തിൽ സൂരി എന്ന ആംബുലൻസ് ഡ്രൈവറുടെ വേഷത്തിലാണ് ഫഹദ് എത്തിയത്. 25 ലക്ഷം രൂപ സമ്പാദിക്കാൻ, സമ്പന്നയായ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.

ആർക്ക മീഡിയ വർക്സ്, ഷോയിങ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ എന്നിവരാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ. ഭാവന സ്റ്റുഡിയോസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത്.