96, മെയ്യഴകൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ത്രില്ലറുമായി പ്രേം കുമാർ; നായകൻ ഫഹദ് ഫാസിൽ, റിലീസ് തീയതി പുറത്ത്

അശരീരി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2027 ജനുവരി ഒന്നിന് തിയെറ്ററുകളിലെത്തും
fahad faasil next film with 96 director; release date out

96, മെയ്യഴകൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ത്രില്ലറുമായി പ്രേം കുമാർ; നായകൻ ഫഹദ് ഫാസിൽ, റിലീസ് തീയതി പുറത്ത്

Updated on: 

96, മെയ്യഴകൻ എന്നീ ചിത്രങ്ങൾക്കു ശേഷം സി. പ്രേം കുമാർ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം ഫഹദ് ഫാസിൽ നായകൻ. 'അശരീരി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2027 ജനുവരി ഒന്നിന് തിയെറ്ററുകളിലെത്തും. ഏറെനാളുകളായി ഈ ചിത്രത്തിന്‍റെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ. എക്സിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ചിത്രത്തിന്‍റെ നിർമാണ കമ്പനിയായ വെൽസ് ഫിലിം ഇന്‍റർനാഷണൽ ഔദ‍്യോഗിക പ്രഖ‍്യാപനം നടത്തിയത്.

ചിത്രത്തിന്‍റെ പേരും റിലീസ് തീയതിയും നിർമാതാക്കൾ സ്ഥിരീകരിച്ചു. ഫഹദ് ഫാസിൽ തമിഴിൽ പൂർണമായി നായകനായി എത്തുന്ന ചിത്രം കൂടിയായിരിക്കും ഇത്. 96 എന്ന ചിത്രത്തിന്‍റെ സംഗീതം കൈകാര‍്യം ചെയ്ത ഗോവിന്ദ് വസന്ത തന്നെയാണ് അസരീരിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

തകർന്ന ഡിസ്പ്ലേയുള്ള മൊബൈൽ ഫോണിലേക്ക് അജ്ഞാത മൊബൈൽ നമ്പറിൽ നിന്നും ഒരു ഫോൺ കോൾ വരുന്നതും തുടർന്ന് കട്ടത്താടിയുമായുള്ള ഫഹദിന്‍റെ അവ‍്യക്തമായ രൂപം തെളിയുന്നതുമാണ് ടൈറ്റിൽ വിഡിയോയിൽ കാണിച്ചിട്ടുള്ളത്.