
ഫഹദ്- വടിവേലു
വി. കൃഷ്ണമൂർത്തിയുടെ തിരക്കഥയിൽ സുധീഷ് ശങ്കർ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രം 'മാരീസൻ' ഒടിടിയിലേക്ക്. ഓഗസ്റ്റ് 22 നാണ് ചിത്രം ഒടിടിയിലെത്തുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാം.
ഫഹദ് ഫാസിൽ, വടിവേലു എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. മാമന്നൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായതിനാൽ വലിയ പ്രതീക്ഷയോടെയായിരുന്നു ആരാധകർ കാത്തിരുന്നത്. എന്നാൽ തിയെറ്ററിൽ വലിയ നേട്ടം കൈവരിക്കാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. ഒടിടിയിലെത്തുന്നതോടെ മികച്ച പ്രതികരണങ്ങൾ ചിത്രത്തിന് ലഭിച്ചേക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.