'പാച്ചുവും അത്ഭുത വിളക്കും' 26ന് ഒടിടിയിൽ

ചിത്രത്തിന്‍റെ തമിഴ്, തെലുങ്കു ഡബ്ബിങ് വേർഷനുകളും ഒടിടിയിൽ റിലീസ് ചെയ്യും
'പാച്ചുവും അത്ഭുത വിളക്കും'  26ന് ഒടിടിയിൽ
Updated on

മുംബൈ: കുടുംബപ്രേക്ഷകരെ തിയെറ്ററുകളിലെത്തിച്ച ഫഹദ് ഫാസിൽ ചിത്രം പാച്ചുവും അത്ഭുത വിളക്കും ഒടിടി റിലീസിനൊരുങ്ങുന്നു. ഫഹദ് ഫാസിൽ പാച്ചു എന്ന കഥാപാത്രമായെത്തുന്ന ചിത്രം പ്രൈം വിഡിയോ മേയ് 26 മുതൽ സ്ട്രീം ചെയ്യും. ചിത്രത്തിന്‍റെ തമിഴ്, തെലുങ്കു ഡബ്ബിങ് വേർഷനുകളും ഒടിടിയിൽ റിലീസ് ചെയ്യും.

സത്യൻ അന്തിക്കാടിന്‍റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ നിന്ന മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു. മുംബൈയിൽ ബിസിനസ് ചെയ്യുന്ന മലയാളി യുവാവ് പാച്ചുവിന്‍റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തിച്ചേരുന്ന ചിലരും അപ്രതീക്ഷിതമായുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയിലൂടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. സേതു മണ്ണാർക്കാടാണ് ചിത്രത്തിന്‍റെ നിർമാതാവ്.

അഞ്ജന ജയപ്രകാശ്, മോഹൻ ആഗാഷെ, ഇന്ദ്രൻസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com