"എനിക്ക് കുട്ടികളെ കൈകാര്യം ചെയ്യാൻ പ്രത്യേക കഴിവാണ്, കാരണം ഞാൻ വിവാഹം കഴിച്ചിരിക്കുന്നത് ഒരു കുട്ടിയെയാണ്": ഫഹദ് ഫാസിൽ

സാറ പലേക്കറിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഫഹദ് നസ്രിയയെ കുറിച്ച് സംസാരിച്ചത്
fahadh faasil about his wife nazriya

നസ്രിയയും ഫഹദ് ഫാസിലും

Updated on: 

ഫഹദ് ഫാസില്‍ നായകനായ പുതിയ ചിത്രമാണ് ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍. തെലുങ്കിനു പുറമേ മലയാളത്തിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സാറ പലേക്കർ എന്ന പെൺകുട്ടിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നടന്ന പരിപാടിയിൽ ഫഹദ് ഫാസിൽ നസ്രിയയെകുറിച്ച് പറഞ്ഞ കാര്യമാണ് വൈറലായിരിക്കുന്നത്.

സാറയെക്കുറിച്ച് പറയുന്നതിനിടെയാണ് ഭാര്യ നസ്രിയയെ കുറിച്ച് ഫഹദ് സംസാരിച്ചത്. തനിക്ക് കുട്ടികളെ കൈകാര്യം ചെയ്യാൻ പ്രത്യേക കഴിവുണ്ടെന്നും താനൊരു കുട്ടിയെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്നുമാണ് ഫഹദ് ഫാസിലിന്‍റെ പ്രതികരണം. "പലരും എന്നോട് പറയാറുണ്ട്. തനിക്ക് കുഞ്ഞുങ്ങളെ വശത്താക്കാൻ നല്ല കഴിവാണല്ലോ എന്ന്. അപ്പോൾ ഞാനവരോടെ പറയാറുണ്ട്. എന്‍റെ വീട്ടിലും ഒരു കുട്ടിയുണ്ടെന്ന്. ഞാനൊരു കുട്ടിയെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്ന്' എന്നാണ് ഫഹദ് പറഞ്ഞത്.

"ഇപ്പോഴിതാ ഞാൻ എന്നെ കൈകാര്യം ചെയ്യുന്ന ഒരു കുട്ടിയെ കണ്ടെത്തിയിരിക്കുകയാണ്. എനിക്ക് അവൾ പറഞ്ഞു തരും എങ്ങനെ ചെയ്യണമെന്നൊക്കെ, എന്‍റെ ഡയലോഗ് കൂടി അവൾ പഠിച്ച് വച്ചിരിക്കുകയാണ്. അത്രയും ക്ഷമയുള്ളൊരു സഹതാരത്തെ ഞാൻ കണ്ടിട്ടില്ല", സാറയെകുറിച്ച് ഫഹദ് പറഞ്ഞു. ഇരുവരെ അഭിനയിച്ച നടിമാരിൽ എറ്റവും ഇഷ്ടപ്പെട്ട നടി സാറയാണെന്നും ഫഹദ് വെളിപ്പെടുത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com