അത് ഫാമിലി, ഇത് ഫാലിമി!! ; ബേസിൽ ചിത്രം നവംബറിൽ തീയേറ്ററുകളിലേക്ക്

ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീനാരാജ് എന്നിവരാണ് ഫാലിമിയിലെ മറ്റു വേഷങ്ങളിൽ എത്തുന്നത്
falimy
falimy
Updated on

ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്നി ചിത്രങ്ങൾക്ക് ശേഷം ചീയേഴ്‌സ് എന്‍റർടൈൻമെന്‍റ്സ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഫാലിമി. ചിയേഴ്‌സ് എന്‍റർടൈൻമെന്‍റ്സിൻ്റെ ബാനറിൽ ലക്ഷ്മി വാര്യർ , ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡൂപ്പർ ഫിലിംസിന്‍റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രം ജയ ജയ ജയ ജയ ഹേ നിർമ്മിച്ചതും ഈ ബാനറുകൾ ചേർന്നാണ്. പേര് സൂചിപ്പിക്കും പോലെ ഒരു ഫാമിലി എന്‍റർറ്റൈനർ ആയ ചിത്രം ഈ നവംബറിൽ റീലീസിന് തയാറെടുക്കയാണ്. റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. നവാഗതനായ നിതിഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തിൽ ബേസിൽ ജോസഫ് നായകനാകുന്നു. ഫാലിമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ റീലീസ് ചെയ്തിരിക്കുകയാണ്. വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് വളരെ വേഗം ശ്രദ്ധ നേടുകയാണ്.

ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീനാരാജ് എന്നിവരാണ് ഫാലിമിയിലെ മറ്റു വേഷങ്ങളിൽ എത്തുന്നത്. ബേസിലും ജഗദീഷും അച്ഛനും മകനുമായി ആണ് ചിത്രത്തിലെത്തുന്നത്. കുടുംബ ബന്ധങ്ങളിലെ ഇണക്കവും പിണക്കവും രസകരമായി അവതരിപ്പിക്കുന്ന ചിത്രം റീലീസിന് തയാറെടുക്കയാണ്.

സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഡി ഒ പി - ബബ്ലു അജു, സംഗീത സംവിധാനം - വിഷ്ണു വിജയ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണനാണ്. ജോൺ പി എബ്രഹാം, റംഷി അഹമ്മദ്, ആദർശ് നാരായണൻ എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‍സ്. എഡിറ്റർ - നിധിൻ രാജ്മേ ആരോൾ,മേക്ക് അപ് - സുധി സുരേന്ദ്രൻ.ആർട്ട്‌ ഡയറക്ടർ - സുനിൽ കുമാരൻ, കോസ്റ്റും ഡിസൈനെർ വിശാഖ് സനൽകുമാർ. സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ് വിപിൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനൂപ് രാജ്, ത്രിൽസ് - പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് അമൽ സി സാധർ, ടൈറ്റിൽ ശ്യാം സി ഷാജി, ഡിസൈൻ യെല്ലോ ടൂത്ത് എന്നിവരുമാണ്, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ,

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com