'സൂര‍്യമാനസത്തിലെ പുട്ടുറുമീസിന്‍റെ അമ്മ'; പ്രശസ്ത നടി സൗകാർ ജാനകി അന്തരിച്ചു

ഇന്ത‍്യൻ സിനിമയിൽ വിവിധ ഭാഷകളിലായി 400 ചിത്രങ്ങൾ അഭിനയിച്ചിട്ടുള്ള നടിയാണ് സൗകാർ ജാനകി
famous actress sowcar janaki died

സൗകാർ ജാനകി, സൂര‍്യമാനസത്തിൽ നിന്നും

Updated on

പ്രശസ്ത നടി സൗകാർ ജാനകി അന്തരിച്ചു. 94 വയസായിരുന്നു. മരണവിവരം കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത‍്യൻ സിനിമയിൽ വിവിധ ഭാഷകളിലായി 400 ചിത്രങ്ങൾ അഭിനയിച്ചിട്ടുള്ള നടിയാണ് സൗകാർ ജാനകി. സൂര‍്യമാനസം എന്ന മമ്മൂട്ടി ചിത്രത്തിൽ അദ്ദേഹത്തിന്‍റെ അമ്മ വേഷം ചെയ്തതിലൂടെ മലയാളികൾക്കിടയിലും സുപരിചിതയാണ് നടി.

എൽ.വി. പ്രസാദ് സംവിധാനം ചെയ്ത ഷാവുകരുവിലൂടെ അരങ്ങേറ്റം കുറിച്ച താരം പത്മശ്രീ, കലൈമാമണി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. സിനിമയ്ക്കു പുറമെ 300 സ്റ്റേജ് നാടകളിലും താരം അഭിനയിച്ചിട്ടുണ്ട്. അന്നി മഞ്ചി സകുനമുലെ എന്ന തെലുങ്ക് ചിത്രത്തിലാണ് നടി അവസാനമായി വേഷമിട്ടത്. തേനാംപേട്ടിലെ സെന്‍റാഫ് റോഡിൽ നടിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കും.

logo
Metro Vaartha
www.metrovaartha.com