ബോളിവുഡിൽ നിറഞ്ഞു നിന്നിരുന്ന കാലത്ത് തനിക്കൊരു ആരാധിക 72 കോടി രൂപ വില മതിക്കുന്ന സ്വത്ത് എഴുതി വച്ചിരുന്നതായി വെളിപ്പെടുത്തി ബോളിവുഡ് താരം സഞ്ജയ് ദത്ത്. ആ സ്വത്ത് അതേ പോലെ തിരിച്ചു നൽകിയെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്. കേളി ടെയിൽസുമായി നടത്തിയ അഭിമുഖത്തിലാണ് സഞ്ജയ് ദത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. 62 വയസുള്ള നിഷ പാട്ടീൽ എന്ന ആരാധികയാണ് 2018ൽ തനിക്ക് അവരുടെ കോടികൾ വില പിടിപ്പുള്ള സ്വത്ത് എഴുതി വച്ചത്. അസുഖ ബാധിതയായ നിഷ മരിച്ചതോടെയാണ് ഇക്കാര്യം വെളിച്ചത്ത വന്നത്. പക്ഷേ അതെല്ലാം താൻ അവരുടെ കുടുംബത്തിന് തന്നെ തിരിച്ചു നൽകിയെന്നും താരം പറയുന്നു. 1981ൽ റോക്കി എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് ദത്ത് സിനിമയിലെത്തിയത്. പിന്നീട് നാം, സാജൻ, ഖൽ നായക്, വാസ്തവ്, മുന്നാഭായി എംബിബിഎസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അഖണ്ഡ 2 എന്ന തെലുങ്കു ചിത്രമാണ് അടുത്തതായി റിലീസിനൊരുങ്ങുന്നത്.