Fan travels 1600 km to meet Allu Arjun by bicycle; The star was gifted a return flight ticket
അല്ലു അർജുൻ

അല്ലു അർജുനെ കാണാൻ 1600 കിലോമീറ്റർ യാത്ര ചെയ്ത് സൈക്കിളിലെത്തി ആരാധകൻ; തിരികെ മടങ്ങാൻ വിമാന ടിക്കറ്റ് സമ്മാനിച്ച് താരം

ആരാധകന്‍റെ സൈക്കിളിലേറിയുള്ള ഈ ദീര്‍ഘ യാത്രയെക്കുറിച്ച് അറിഞ്ഞപ്പോൾ അല്ലു അർജുൻ വികാരാധീനനായി
Published on

രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള അല്ലു അ‍ർജുന് ലോകം മുഴുവൻ വലിയ ആരാധകവൃന്ദമുണ്ട്. ആഗോള ശ്രദ്ധ നേടിയ 'പുഷ്പ' യുടെ റിലീസിനെത്തുടർന്ന് അല്ലു അർജുന്‍റെ ജനപ്രീതി ഒട്ടേറെ കുതിച്ചുയർന്നിരുന്നു. ഇപ്പോഴിതാ ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ആരാധകൻ തന്‍റെ ഇഷ്ടതാരത്തെ കാണാൻ സൈക്കിളിൽ 1600 കിലോമീറ്റർ യാത്ര ചെയ്ത് ഹൈദരാബാദിലെത്തിയ വാർത്ത സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

സൈക്കിളിൽ അല്ലു അർജുനെ കാണാൻ ഉത്തർപ്രദേശിലെ അലിഗഢിൽ നിന്ന് 1,600 കിലോമീറ്ററിലധികം സഞ്ചരിച്ച ആരാധകനെ അല്ലു അർജുൻ സ്വാഗതം ചെയ്യുകയും അദേഹവുമായി ഏറെ നേരം സംസാരിക്കുകയും ചെയ്തു. സോഷ്യൽമീഡിയയിലൂടെ ഈ അവിശ്വസനീയമായ യാത്രയെ കുറിച്ച് കേട്ടറിഞ്ഞാണ് അല്ലു അർജുൻ അദേഹത്തെ നേരിട്ട് കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായത്.

തന്നെ ഇഷ്ടപ്പെടുന്ന ആരാധകന്‍റെ സൈക്കിളിലേറിയുള്ള ഈ ദീര്‍ഘ യാത്രയെക്കുറിച്ച് അറിഞ്ഞപ്പോൾ അല്ലു അർജുൻ വികാരാധീനനായെന്ന് മാത്രമല്ല ആരാധകന് സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാൻ ഒരു വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്യുകയുമുണ്ടായി. കൂടാതെ ആരാധകന്‍റെ സൈക്കിൾ ബസിൽ വീട്ടിലേക്ക് അയക്കാനുള്ള സജ്ജീകരണവും ചെയ്തിട്ടുണ്ട്.

അല്ലു അർജുനും ആരാധകനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തന്‍റെ പുതിയ ചിത്രമായ പുഷ്പ 2ന്‍റെ പ്രമോഷന്‍റെ ഭാഗമായി ഉത്തർപ്രദേശ് സന്ദർശിക്കുമ്പോൾ അദേഹത്തെ വീണ്ടും കാണാമെന്ന ഉറപ്പുനൽകിയാണ് അല്ലു അർജുൻ ആരാധകനെ യാത്രയാക്കുകയുണ്ടായത്.

logo
Metro Vaartha
www.metrovaartha.com