എല്ലാത്തിലും കയറി ഇടപെടും, അവർക്ക് സംവിധായകരെ വിശ്വാസമില്ല: ഷാരുഖും സൽമാനും അങ്ങനെയായിരുന്നില്ലെന്ന് ഫറ ഖാൻ

കാസ്റ്റിങ്ങിൽ മുതൽ സംവിധാനത്തിൽ വരെ കയറി ഇടപെടും
Farah Khan on insecure young actors; praises SRK, Salman Khan

സൽമാൻ ഖാൻ, ഫറ ഖാൻ, ഷാരുഖ് ഖാൻ

Updated on: 

യുവതാരങ്ങൾക്ക് സംവിധായകരെ വിശ്വാസമില്ലെന്നും സംവിധായകയും കൊറിയോഗ്രാഫറുമായ ഫറ ഖാൻ. കാസ്റ്റിങ്ങിൽ മുതൽ സംവിധാനത്തിൽ വരെ കയറി ഇടപെടും. എന്നാൽ ഷാരുഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങിയ സൂപ്പർതാരങ്ങൾ ഇങ്ങനെ അല്ലായിരുന്നെന്നും ഫറ പറയുന്നു. നേഹ ദൂപിയയുടെയും അങ്കത് ബേദിയുടെയും ഷോ ആയ ഡബിൾ ഡേറ്റിലാണ് ഫറയുടെ തുറന്നു പറച്ചിൽ.

ഇപ്പോഴത്തെ നടന്മാർക്കും ആത്മവിശ്വാസമില്ല. സംവിധായകരോടും ആത്മവിശ്വാസമില്ല. അവർക്ക് പാട്ടിന് സ്വന്തമായി കൊറിയോഗ്രഫി ചെയ്യണം. മ്യൂസിക്കിലും പാട്ടിലുമെല്ലാം കയറി ഇടപെടും. സ്വന്തമായി ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത്. ഷാരുഖ് ഖാൻ ഒരിക്കലും കാസ്റ്റിങ്ങിൽ ഇടപെട്ടിട്ടില്ല. മേം ഹൂ നാ എന്ന ചിത്രത്തിൽ സുഷ്മിതയെ വേണമെന്ന് ഞാൻ പറഞ്ഞു. അന്ന് സുഷ്മിത അത്ര വലിയ നടിയല്ല. പക്ഷേ അദ്ദേഹം എന്‍റെ തീരുമാനത്തെ ചോദ്യം ചെയ്തില്ല. ഓം ശാന്തി ഓമിൽ പുതിയ നായികയെ വേണമെന്ന് പറഞ്ഞപ്പോഴും ചോദ്യം ചെയ്തില്ല. ദീപിക പദുക്കോണിന്‍റെ ഫോട്ടോ കാണിച്ചപ്പോൾ, നിങ്ങൾ ഇതിൽ ഓകെ ആണെങ്കിൽ ഞാനും ഓകെയാണ് എന്നാണ് പറഞ്ഞത്. - ഫറ ഖാൻ പറഞ്ഞു.

ഇപ്പോഴത്തെ നടന്മാർ മികച്ച സിനിമകളെക്കാൾ പ്രാധാന്യം നൽകുന്നത് മാഗസിൻ കവറിനും അവാർഡ് ഷോയ്കൾക്കുമാണ്. ഷാരുഖ് ഖാൻ, അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ എന്നിവരെല്ലാം വർക്ക് എത്തിക്സ് കാണിക്കുമായിരുന്നു. സൽമാൻ ഒരിക്കലും അവധി വേണമെന്ന് പറഞ്ഞിട്ടില്ല. ഞായാഴ്ച വർക്ക് ചെയ്യാനും തയാറായിരുന്നു. കഠിനാധ്വാനത്തിലും വിശ്വാസത്തിലും അധിഷ്ഠിതമാണ് സ്റ്റാർഡം എന്നാണ് ഫറ പറയുന്നത്.