ഫെഫ്ക പിആര്‍ഒ യൂണിയന്‍ തെരഞ്ഞെടുപ്പ്; എബ്രഹാം ലിങ്കൺ പ്രസിഡന്‍റ്, അജയ് തുണ്ടത്തിൽ സെക്രട്ടറി

ഫെഫ്ക ചെയർമാനും പ്രശസ്ത സംവിധായകനുമായ സിബി മലയിൽ യോഗം ഉദ്ഘാടനം ചെയ്തു
FEFKA PRO union

ഫെഫ്ക പിആര്‍ഒ യൂണിയന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Updated on

കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ പിആർഒമാരുടെ കൂട്ടായ്മയായ ഫെഫ്ക പിആർഒ യൂണിയന്‍റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെഫ്ക ചെയർമാനും പ്രശസ്ത സംവിധായകനുമായ സിബി മലയിൽ യോഗം ഉദ്ഘാടനം ചെയ്തു.

എബ്രഹാം ലിങ്കൺ ആണ് യൂണിയൻ പ്രസിഡനായി തെരഞ്ഞെടുക്കപ്പെട്ടത്. സെക്രട്ടറി അജയ് തുണ്ടത്തിൽ. ട്രഷറർ മഞ്ജു ഗോപിനാഥ്. ആതിര ദിൽജിത്ത് വൈസ് പ്രസിഡന്‍റായും പി. ശിവപ്രസാദ് ജോയിന്‍റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

മാക്ട ഓഫിസിലായിരുന്നു ഭാരവാഹി തെരഞ്ഞെടുപ്പും വാർഷിക പൊതുയോഗവും. എക്സിക്യുട്ടിവ് കമ്മിറ്റിയംഗങ്ങളായി വാഴൂർ ജോസ്, സി.കെ. അജയ്‌കുമാർ, പ്രദീഷ് ശേഖർ, അഞ്ചു അഷറഫ്, ബിജു പുത്തുർ, റഹീം പനാവൂർ, എം.കെ. ഷെജിൻ ആലപ്പുഴ, പി.ആർ. സുമേരൻ എന്നിവരെയും തെരഞ്ഞെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com