ഫെഫ്‌ക: സിബി മലയിൽ പ്രസിഡന്‍റ് , ബി.ഉണ്ണികൃഷ്ണന്‍ സെക്രട്ടറി

21 അംഗസംഘടനകളിൽ നിന്നുള്ള 63 ജനറൽ കൗൺസിൽ അംഗങ്ങളാണ് ഭാരവാഹികളെ ഐകകണ്ഠേന തെരഞ്ഞെടുത്തത്.
ബി. ഉണ്ണികൃഷ്ണൻ | സിബി മലയിൽ
ബി. ഉണ്ണികൃഷ്ണൻ | സിബി മലയിൽ
Updated on

കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്‌കയുടെ പ്രസിഡന്‍റായി സിബി മലയിലിനെയും ജനറൽ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്ണനെയും വാർഷിക ജനറൽ കൗൺസിൽ യോഗം തെരഞ്ഞെടുത്തു.

സോഹൻ സീനുലാൽ വർക്കിങ് സെക്രട്ടറിയായും ആർ.എച്ച്. സതീഷ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ജി.എസ്‌. വിജയൻ, എൻ.എം. ബാദുഷ, എസ്. ദേവി, അനിൽ ആറ്റുകാൽ, ജാഫർ കാഞ്ഞിരപ്പിള്ളി എന്നിവരാണ് വൈസ് പ്രസിഡന്‍റുമാർ. ഷിബു ജി. സുശീലൻ, എം. നിമേഷ്, ബെന്നി ആർട്ട്‌ ലൈൻ, പ്രദീപ്‌ രംഗൻ, അനീഷ് ജോസഫ് എന്നിവരാണ് ജോയിന്‍റ് സെക്രട്ടറിമാർ.

21 അംഗസംഘടനകളിൽ നിന്നുള്ള 63 ജനറൽ കൗൺസിൽ അംഗങ്ങളാണ് ഭാരവാഹികളെ ഐകകണ്ഠേന തെരഞ്ഞെടുത്തത്. ഫെഫ്കയിലെ മുഴുവൻ അംഗങ്ങൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ആസ്ഥാന മന്ദിര നിർമാണം, കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളുമായാണ് ഫെഫ്‌ക പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്നത്.

logo
Metro Vaartha
www.metrovaartha.com