

Female fan faints after meeting Tamannaah in person
നടി തമന്നയെ കാണാനെത്തിയ ആരാധിക ബോധം കെട്ടു വീണു. കോഴിക്കോട് ജുവലറി ഉദ്ഘാടനത്തിനായി വന്ന താരത്തെ കാണാനായി നിരവധി പേരാണ് തടിച്ചു കൂടിയിരുന്നത്. താരം വേദിയിലെത്തിയതിനു തൊട്ടു പുറകേയാണ് ആരാധിക ബോധം കെട്ടു വീണത്. ഇവരെ പെട്ടെന്ന് തന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ആരാധികയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.