
നിവിൻ പോളി | എബ്രിഡ് ഷൈൻ
കോട്ടയം: വഞ്ചനാ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും നോട്ടീസ്. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്.
നിർമാതാവ് ഷംനാസിന്‍റെ പരിതിയിലാണ് നടപടി. ആക്ഷൻ ഹീറോ ബിജു 2 സിനിമയുടെ നിർമാതാവുമായി ബന്ധപ്പെട്ട് 1.95 കോടി രൂപ തട്ടിയെന്നാണ് ഷംനാസ് നൽകിയ പരാതിയിൽ പറയുന്നത്.
ഇതു പ്രകാരം വിശ്വാസ വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഷംനാസിൽ നിന്ന് പണം വാങ്ങിയിരുന്നുവെന്നാണ് ആരോപണം. ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാഗത്തിൽ പങ്കാളിയാക്കാം എന്നു വാഗ്ദാനം ചെയ്തും പണം വാങ്ങിയിരുന്നു. പിന്നീട് അഭിപ്രായഭിന്നതയെത്തുടർന്ന് ഷംനാസുമായുള്ള കരാർ മറച്ചു വച്ച് മറ്റൊരു സ്ഥാപനത്തിന് വിതരണാവകാശം നൽകിയെന്നും പരാതിയിൽ പറയുന്നു.