യുട്യൂബ് വിഡിയോ നിർത്തുന്നുവെന്ന് ഫിറോസ് ചുട്ടിപ്പാറ; ഇനി ബിസിനസ്

വലിയ അളവിൽ വ്യത്യസ്തമായ വിഭവങ്ങൾ ഉണ്ടാക്കുന്നതിലൂടെയാണ് ഫിറോസ് ശ്രദ്ധ നേടിയത്.

പാലക്കാട്: യുട്യൂബ് വിഡിയോകൾ നിർത്തുന്നുവെന്ന് പ്രഖ്യാപിച്ച് ഫുഡ് വിഡിയോകളിലൂടെ പ്രശസ്തനായ ഇൻഫ്ലുവൻസർ ഫിറോസ് ചുട്ടിപ്പാറ. നിലവിൽ എല്ലാവർക്കും ചെറു വിഡിയോകളും റീൽസുമാണ് കാണാൻ താത്പര്യമെന്നും അതു കൊണ്ട് താത്കാലിമായി ദീർഘമായ വിഡിയോകൾ നിർത്തുകയാണെന്നുമാണ് വില്ലേജ് ഫുഡ് എന്ന ചാന‌ലിലെ ലൈവിലൂടെ പ്രഖ്യാപിച്ചത്. ഇനി ബിസിനസിലേക്ക് മാറുകയാണെന്നും അതേക്കുറിച്ച് വൈകാതെ പുറത്തു വിടുമെന്നും ഫിറോസ് വ്യക്തമാക്കി.

യുട്യൂബ് വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വലിയ അളവിൽ വ്യത്യസ്തമായ വിഭവങ്ങൾ ഉണ്ടാക്കുന്നതിലൂടെയാണ് ഫിറോസ് ശ്രദ്ധ നേടിയത്.

പാമ്പിനെയും ഒട്ടകപ്പക്ഷിയെയും ഗ്രിൽ ചെയ്യുന്നതടക്കമുള്ള വിഡിയോകൾ പുറത്തു വിട്ടിരുന്നു. യൂട്യൂബിൽ പൊതുവേ വ്യൂസ് കുറയുകയാണ്. എങ്കിലും പൂർണമായി വീഡിയോകൾ നിർത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com