

തിരുവനന്തപുരം: ആരാധകരുടെ ഹൃദയം കൈയടക്കി സ്നേഹ ശ്രീകുമാറിന്‍റെയും മകന്‍റെയും ആദ്യ ഫോട്ടോ ഷൂട്ട്. മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സ്നേഹയും ശ്രീകുമാറും ഇതാദ്യമായാണ് മകനൊപ്പം ഫോട്ടോ ഷൂട്ട് നടത്തുന്നത്. കുഞ്ഞിനെ വാത്സല്യത്തിൽ പൊതിയുന്ന ചിത്രങ്ങളാണ് സ്നേഹ പങ്കു വച്ചിരിക്കുന്നത്. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് സ്നേഹയും ശ്രീകുമാറും മലയാളികളുടെ പ്രിയതാരങ്ങളായി മാറിയത്.
കഴിഞ്ഞ ജൂൺ ഒന്നിനാണ് ഇരുവർക്കും മകൻ പിറന്നത്. കുഞ്ഞിനെ വ്ളോഗിലൂടെ ആരാധകർക്കു മുന്നിൽ എത്തിച്ചിരുന്നെങ്കിലും ഫോട്ടോ ഷൂട്ട് ഇതാദ്യമായാണ്.
പീച്ച് നിറമുള്ള വസ്ത്രങ്ങളാണ് സ്നേഹ ഫോട്ടോ ഷൂട്ടിന് വേണ്ടി തെരഞ്ഞെടുത്തത്. മാധ്യമപ്രവർത്തകയും ബേബി ഷൂട്ട് മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച ഫോട്ടോഗ്രാഫറുമായ ഭരിത പ്രതാപാണ് സ്നേഹയുടെയും കുഞ്ഞിന്‍റെയും മനോഹര ചിത്രങ്ങൾക്കു പിന്നിൽ.