ഇന്ത്യൻ സിനിമയിലെ ആദ്യ ലിപ് ലോക്കിന്‍റെ കഥ | Video

ലിപ് ലോക്കിന്‍റെ പേരിൽ മാത്രം ഒരു സിനിമ നിരോധിക്കപ്പെട്ട ചരിത്രമുണ്ട് ബോളിവുഡിന്. 1933ലായിരുന്നു അത്. കർമ എന്ന സിനിമയാണ് നാല് മിനിറ്റ് നീണ്ട ലിപ് ലോക്ക് രംഗം കാരണം അന്ന് നിരോധിക്കപ്പെട്ടത്

ബോളിവുഡ് മുതൽ ഇങ്ങു മോളിവുഡ് വരെ ഇന്ത്യൻ സിനിമയിൽ ഇന്നു ലിപ് ലോക്ക് ഒന്നും പുതമയല്ല. എന്നാൽ, ലിപ് ലോക്കിന്‍റെ പേരിൽ മാത്രം ഒരു സിനിമ നിരോധിക്കപ്പെട്ട ചരിത്രമുണ്ട് ബോളിവുഡിന്. 1933ലായിരുന്നു അത്. കർമ എന്ന സിനിമയാണ് നാല് മിനിറ്റ് നീണ്ട ലിപ് ലോക്ക് രംഗം കാരണം അന്ന് നിരോധിക്കപ്പെട്ടത്.

എന്നാൽ, ഇന്ത്യയിൽ നിരോധിക്കപ്പെടുകയും, പിന്നീട് പ്രദർശിപ്പിക്കാൻ അവസരം കിട്ടിയപ്പോൾ ഫ്ളോപ്പ് ആവുകയും ചെയ്ത സിനിമ, പല വിദേശ രാജ്യങ്ങളിലും കാര്യമായി തന്നെ സ്വീകരിക്കപ്പെട്ടു എന്നാണ് അന്നത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കർമയിലെ ലിപ് ലോക്ക് നായിക ഇന്ത്യൻ സിനിമയുടെ തന്നെ ആദ്യകാല സൂപ്പർ നായികമാരിൽ ഒരാളായിരുന്ന ദേവിക റാണി ആയിരുന്നു.

സിനിമയിൽ അവരുടെ ജോടിയായി അഭിനയിച്ചത് നിർമാതാവ് കൂടിയായ ഹിമാൻഷു റായ്. ദേവികയുമായി പ്രണയത്തിലായിരുന്ന കാലത്താണ് റായ് ഈ റോൾ അവർക്കു നൽകുന്നത്. പിൽക്കാലത്ത് ഇരുവരും വിവാഹിതരുമായി.

രാജാവിന്‍റെ താത്പര്യത്തിനു വിരുദ്ധമായി അയൽ രാജ്യത്തെ രാജകുമാരനെ പ്രണയിക്കുന്ന രാജകുമാരിയുടെ കഥയായിരുന്നു കർമ. രാജകുമാരിയായാണ് ദേവിക റാണി വേഷമിട്ടത്, ഹിമാൻഷു റായ് രാജകുമാരനും.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com