ലോക്കോ ലോബോ ആയി അർജുൻ അശോകൻ; ചത്ത പച്ച ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ റസ്ലിങ് ചിത്രം കൂടിയാണ്
first look poster of Chattha Pacha is out

ലോക്കോ ലോബോ ആയി അർജുൻ അശോകൻ; ചത്ത പച്ച ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Updated on

അർജുൻ അശോകന്‍റെ വേറിട്ട ലുക്കിലും, വേഷവിധാനത്തിലുമായി ചത്ത പച്ച എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഞായറാഴ്ച പുറത്തുവിട്ടിരിക്കുന്നു. അർജുൻ അശോകന്‍റെ ജന്മദിനമായ ഓഗസ്റ്റ് ഇരുപത്തിനാലിനു തന്നെ പിറന്നാൾ സമ്മാനമായിട്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നത്.

നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ റസ്ലിങ് ചിത്രം കൂടിയാണ്. റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫോർട്ട് കൊച്ചിയുടെ പഞ്ചാത്തലത്തിൽ വലയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ഈ ചിത്രം പൂർണമായും ആക്ഷൻ ത്രില്ലറായിട്ടാണ് അവതരണം.

യുവാക്കളുടെ ഏറ്റവും വലിയ ഹരമായ റസ്ലിങ് പ്രേക്ഷകർക്ക് പതിയൊരു ദൃശ്യാനുഭവം കൂടി പകരുന്നതായിരിക്കും. യൂത്തിന്‍റെ കാഴ്ച്ചപാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഈ ചിത്രം റീൽ വേൾഡ് എന്‍റെർടൈൻമെന്‍റിന്‍റെ ബാനറിൽ രമേഷ് എസ്., റിതേഷ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത്എന്നിവർക്കൊപ്പം മമ്മൂട്ടി കമ്പനിയിലെ നേതൃനിരയിലുള്ള എസ്. ജോര്‍ജ്, സുനില്‍ സിങ് എന്നിവരാണ് നിർമിച്ചിരിക്കുന്നത്.

മനോജ് കെ. ജയൻ, സിദ്ദിഖ്, വിശാഖ് നായർ, മുത്തുമണി പുജ മോഹൻരാജ്, തെസ്നി ഖാൻ, തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സനൂപ് തൈക്കൂടത്തിന്‍റേതാണ് തിരക്കഥ. ഈ ചിത്രത്തിലെ സംഗീതമൊരുക്കുന്നത് ബോളിവുഡിലെ ഏറ്റവും ഹരമായ ഗങ്കർ. ഇഹ്സാൻ, ലോയ് ടീം ആണ്. പശ്ചാത്തല സംഗീതം - മുജീബ് മജീദ്. ഗാനങ്ങൾ - വിനായക് ശശികുമാർ. ഛായാഗ്രഹണം -ആനന്ദ് സി. ചന്ദ്രൻ, എഡിറ്റിങ്-പ്രവീൺ പ്രഭാകർ, കലാസംവിധാനം - സുനിൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ -മെൽവി, ചീഫ് - അസോസിയേറ്റ് ഡയറക്റ്റേഴ്സ് - ആരിഷ് അസ്‌ലം, ജിബിൻ ജോൺ

പബ്ലിസിറ്റി ഡിസൈൻ - യെലോ ടൂത്ത്. സ്റ്റിൽസ് - അർജുൻ കല്ലിംഗൽ ലൈൻ പ്രൊഡ്യൂസർ - സുനിൽ സിങ്. എക്സിക‍്യൂട്ടീവ് പ്രൊഡ്യൂസർ - എസ്. ജോർജ്.

പ്രൊഡക്ഷൻ എക്സിക‍്യൂട്ടീവ് -പ്രസാദ് നമ്പ്യാങ്കാവ് . പ്രൊഡക്ഷൻ മാനേജേഴ്സ്- ജോബി കിസ്റ്റി, റഫീഖ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ. പിആർഒ വാഴൂർ ജോസ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com