അനിരുദ്ധിന് ആദ്യ മലയാളഗാനം: 'ശേഷം മൈക്കിൽ ഫാത്തിമ' ഗാനത്തിന്‍റെ ടീസർ റിലീസ് (Video)

ഗാനം ശനിയാഴ്ച റിലീസാകും. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം.
അനിരുദ്ധിന് ആദ്യ മലയാളഗാനം: 'ശേഷം മൈക്കിൽ ഫാത്തിമ' ഗാനത്തിന്‍റെ ടീസർ റിലീസ് (Video)
Updated on

ഇന്ത്യൻ സംഗീത രംഗത്തെ തരംഗമായ അനിരുദ്ധ് രവിചന്ദർ ആദ്യമായി മലയാളം സിനിമാ ഗാനവുമായെത്തുന്നു. കല്യാണി പ്രിയദർശൻ മുഖ്യ വേഷത്തിലെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിന് വേണ്ടിയാണ് അനിരുദ്ധ് ആദ്യമായി മലയാള ഗാനം ആലപിക്കുന്നത്. "ടട്ട ടട്ടര" എന്ന ഗാനത്തിന്‍റെ രസകരമായ ടീസറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

ഗാനം ശനിയാഴ്ച റിലീസാകും. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ചിത്രത്തിന്‍റെ സംവിധായകൻ മനു സി. കുമാറും ഹിഷാമും സുഹൈൽ കോയയും ഒരുമിച്ചിരുന്ന് സംസാരിക്കുന്ന വീഡിയോയിലൂടെയാണ് ഗാനത്തിന്‍റെ ടീസർ. കല്യാണി പ്രിയദർശൻ നായികയായെത്തുന്ന ചിത്രത്തിൽ കല്യാണിയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് പ്രതീക്ഷിക്കുന്നത്.

ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്താന കൃഷ്ണൻ രവിചന്ദ്രൻ ആണ്.

സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി. മേനോൻ, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - രഞ്ജിത് നായർ, എഡിറ്റർ - കിരൺ ദാസ്, ആർട്ട് - നിമേഷ് താനൂർ, കോസ്റ്റ്യൂം - ധന്യ ബാലകൃഷ്ണൻ, മേക്ക് അപ്പ് - റോണെക്സ് സേവിയർ, ചീഫ് അസോസിയേറ്റ് - സുകു ദാമോദർ, പബ്ലിസിറ്റി - യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ - റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ - ഐശ്വര്യ സുരേഷ്, പിആർഓ - പ്രതീഷ് ശേഖർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com