വിടുതലൈ, പത്ത് തലൈ, കണ്ണയ് നമ്പാതെ, അഖിലന്‍: തമിഴിൽ ഈ മാസം സിനിമകളുടെ പൂരം

തമിഴിൽ ഈ മാസം റിലീസിനൊരുങ്ങുന്നതു നാലു ചിത്രങ്ങൾ
വിടുതലൈ, പത്ത് തലൈ, കണ്ണയ്  നമ്പാതെ, അഖിലന്‍: തമിഴിൽ ഈ മാസം സിനിമകളുടെ പൂരം
Updated on

തമിഴിൽ ഈ മാസം റിലീസിനൊരുങ്ങുന്നതു നാലു ചിത്രങ്ങൾ. വിടുതലൈ, പത്ത് തലൈ, കണ്ണയ് നമ്പാതെ, അഖിലന്‍ തുടങ്ങിയ ചിത്രങ്ങൾ ഈ മാസം റിലീസ് ചെയ്യും.

വിജയ്‌ സേതുപതി, സൂരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ മാര്‍ച്ച് 31 ന് റിലീസ് ചെയ്യും. തമിഴ് മലയാളം സാഹിത്യകാരനായ ബി.ജയമോഹനാണ് ചിത്രത്തിന്‍റെ തിരക്കഥ. ജയമോഹന്‍റെ തന്നെ തൂയവന്‍ എന്ന ചെറുകഥയെ ആധാരമാക്കിയാണ് ചിത്രം. ഇളയരാജയാണ് വിടുതലൈയുടെ സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്.

ചിലമ്പരശന്‍ നായകനാകുന്ന പത്ത്തലൈ ഈ മാസം 30 ന് റിലീസ് ചെയ്യും. ഒബേലി എന്‍ കൃഷ്ണ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗൌതം കാര്‍ത്തിക്കും പ്രിയ ഭവാനി ശങ്കറും ആണ് പ്രധാന വേഷത്തിൽ. പൊലീസ് ഗ്യാങ്ങ്സ്റ്റര്‍ വിഭാഗത്തില്‍പ്പെടുന്ന പത്ത് തലൈ കന്നട ചിത്രമായ മുഫ്തിയുടെ റീമേക്കാണ്. സംഗീത സംവിധാനം എ.ആര്‍ റഹ്മാന്‍.

ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന കണ്ണയ് നമ്പാതെ എന്ന ചിത്രം മാര്‍ച്ച് 17 ന് തിയെറ്ററുകളില്‍ എത്തും. സംവിധാനം മു.മാരൻ. ആത്മിക, സുഭിക്ഷ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഭൂമിക ചൌള തിരിച്ചു വരുന്ന ചിത്രംകൂടിയാണിത്‌. സംഗീതം സാം സി.എസ്.

ജയം രവിയെ നായകനാക്കി എന്‍.കല്യാണ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഖിലന്‍. നായിക പ്രിയ ഭവാനി ശങ്കർ. കടലിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അധോലോക നേതാവിന്‍റെ വേഷത്തിലാണ് ജയം രവി എത്തുന്നത്‌. മാര്‍ച്ച് 10 ന് അഖിലന്‍ തിയെറ്ററുകളില്‍ എത്തും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com