‌വിജയ്-സൂര്യ ‌ബ്ലോക്ക്ബസ്റ്റർ ചിത്രം 'ഫ്രണ്ട്സ്' വീണ്ടും തിയെറ്ററുകളിലേക്ക്

ചിത്രം നവംബർ 21ന് റീറിലീസ് ചെയ്യും
Friends tamil re release

‌വിജയ്-സൂര്യ ‌ബ്ലോക്ക്ബസ്റ്റർ ചിത്രം 'ഫ്രണ്ട്സ്' വീണ്ടും തിയെറ്ററുകളിലേക്ക്

Updated on

പുത്തൻ റിലീസുകളെപ്പോലെ തന്നെ ആരാധകർ ഇപ്പോൾ റീ റിലീസ് സിനിമകൾക്കും ഉണ്ട്. മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത്, വിജയ്, സൂര്യ തുടങ്ങിയ താരങ്ങളുടെ സിനിമകൾ ഇപ്പോൾ പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നുണ്ട്. തമിഴ് സിനിമയിലെ റീ റിലീസുകളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ ചിത്രങ്ങളില്‍ പ്രധാനം വിജയ് ചിത്രങ്ങള്‍ ആയിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ ഒരു റീ റിലീസിന് തയ്യാറെടുക്കുകയാണ് വിജയ്- സൂര്യ കൂട്ടുകെട്ടിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ഫ്രണ്ട്സ്. ചിത്രം റിലീസായത്തിന്‍റെ 24-ാം വര്‍ഷം വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുകയാണ് ജാഗ്വാർ സ്റ്റുഡിയോസിന്‍റെ ബാനറിൽ ബി.വിനോദ് ജെയിൻ. മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം നവംബർ 21ന് പ്രേക്ഷകർക്ക് മുൻപിൽ എത്തും.

മലയാള സിനിമയിലെ വൻ ഹിറ്റുകളിലൊന്നായിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സ്. മുകേഷ്, ജയറാം, ശ്രീനിവാസൻ, മീന, ദിവ്യ ഉണ്ണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ 1999ലായിരുന്നു റിലീസായത്. സിദ്ദിഖ് തന്നെ ഈ സിനിമ 2001ൽ തമിഴിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. വിജയ്, സൂര്യ, രമേശ് ഖന്ന എന്നിവരാണ് തമിഴിൽ അഭിനയിച്ചത്.

തമിഴിലും ചിത്രം സൂപ്പര്‍ഹിറ്റായി. സൂര്യയുടെയും വിജയിടെയും കരിയറില്‍ ചിത്രം വഴിത്തിരിവായി മാറി. സ്വർഗ്ഗചിത്ര അപ്പച്ചൻ ആണ് ചിത്രത്തിന്‍റെ നിർമ്മാതാവ്. ദേവയാനി, വിജയലക്ഷ്മി, അഭിനയശ്രീ, വടിവേലു, ശ്രീമാൻ, ചാർളി, രാജീവ്, രാധ രവി, സന്താന ഭാരതി, മദൻ ബോബ്, സരിത, സത്യ പ്രിയ, എസ്. എൻ ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പി.ആർ.ഒ: നിഖിൽ മുരുകൻ & പി.ശിവപ്രസാദ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com