സ്ലിം ലുക്കിൽ നിന്ന് ‘ക്യൂട്ട് ചബ്ബി’ ലുക്കിലേക്ക്; സോഷ്യൽ മീഡിയയിൽ ചർച്ചയായി കത്രീന കൈഫ്

മുംബൈയിൽ മുകേഷ് അംബാനിയുടെ വസതിയിൽ സംഘടിപ്പിച്ച ഗണേശ ചതുർഥി ആഘോഷത്തിൽ പങ്കെടുക്കാൻ ഭർത്താവ് വിക്കി കൗശലിനൊപ്പം എത്തിയപ്പോഴായിരുന്നു കത്രീനയുടെ രൂപമാറ്റം ശ്രദ്ധിക്കപ്പെട്ടത്
Katrina Kaif in a new look, with husband Vicky Kaushal nearby

പുതിയ ലുക്കിൽ കത്രീന കൈഫ്, ഭർത്താവ് വിക്കി കൗശൽ സമീപം

Updated on

കത്രീന കൈഫിന് ബോളിവുഡിലെ ഗ്ലാമർ ക്വീനെന്ന വിശേഷണത്തിന് വർഷങ്ങളായി മാറ്റമില്ല. എന്നാൽ ഇപ്പോൾ കത്രീനയുടെ ശരീരത്തിലെ മാറ്റമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. ഒരുകാലത്ത് അതീവ സ്ലിം ആയ ശരീരഘടനയിലൂടെ ആരാധകരെ കൈയിലെടുത്ത താരം ഇപ്പോൾ തടിച്ച ശരീരവുമായി പ്രത്യക്ഷപ്പെട്ടതാണ് ശ്രദ്ധ നേടിയത്. മുംബൈയിൽ മുകേഷ് അംബാനിയുടെ വസതിയിൽ സംഘടിപ്പിച്ച ഗണേശ ചതുർഥി ആഘോഷത്തിൽ പങ്കെടുക്കാൻ ഭർത്താവ് വിക്കി കൗശലിനൊപ്പം എത്തിയപ്പോഴായിരുന്നു കത്രീനയുടെ രൂപമാറ്റം ശ്രദ്ധിക്കപ്പെട്ടത്.

മെലിഞ്ഞ ശരീരഘടനയിലുള്ള കത്രീനയുടെ പഴയ ചിത്രങ്ങൾക്കൊപ്പമാണ് പുതിയ ചിത്രവും പ്രചരിക്കുന്നത്. പുതിയ ചിത്രത്തിൽ ഇളം പച്ച നിറത്തിലുള്ള അനാർക്കലി വസ്ത്രത്തിലാണ് താരം. മുഖത്തും ശരീരത്തിലും പഴയതിനെ അപേക്ഷിച്ച് കുറേ കൂടി ഹെൽത്തി ലുക്ക് പ്രകടമാണ്. ‘അപ്പോൾ-ഇപ്പോൾ’ എന്ന രീതിയിലുള്ള താരതമ്യ ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് കത്രീന-വിക്കി ദമ്പതികൾക്ക് ആദ്യ കുഞ്ഞ് ജനിച്ചത്. ഇതിനു പിന്നാലെയാണ് കത്രീനയുടെ ശരീരഭാരം കൂടിയത്.

ബോളിവുഡിൽ കത്രീനയുടെ ഫിറ്റ്നസ് ലുക്കിന് എന്നും വലിയ ആരാധകവൃന്ദമുണ്ട്. സിനിമയിലെ ഗാനരംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലുമെല്ലാം സ്ലിം ഫിഗറായിരുന്നു താരത്തിന്‍റെ പ്രത്യേകത. കൃത്യമായ വർക്കൗട്ടും ഡയറ്റുമെല്ലാം പിന്തുടരുന്ന താരമെന്ന നിലയിലും കത്രീന ശ്രദ്ധ നേടിയിരുന്നു.

എന്തായാലും പഴയ സ്ലിം കത്രീനയെയും പുതിയ ചബ്ബി ലുക്കിലുള്ള കത്രീനയെയും ഒരേ ഫ്രെയിമിൽ കണ്ടതോടെ സോഷ്യൽ മീഡിയയിൽ ചർച്ച ചൂടുപിടിച്ചിരിക്കുകയാണ്. ഗ്ലാമർ എന്നത് ഒരേയൊരു ശരീരഘടനയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് തെളിയിക്കുന്ന കത്രീനയുടെ പുതിയ ലുക്കിനും ആരാധകരുടെ കൈയ്യടി നേടുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com