"വിരോഷിന്‍റെ വിവാഹം"; ഒടുവിൽ മൗനം വെടിഞ്ഞ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇരുവരും വിവാഹം സ്ഥിരീകരിച്ചത്
vijay deverakonda and rashmika mandanna confirmed marriage

വിജയ് ദേവരകൊണ്ട | രശ്മിക മന്ദാന

Updated on

വിവാഹ വാർത്തകളോട് മൗനം വെടിഞ്ഞ് നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇരുവരും വിവാഹ വാർത്ത സ്ഥിരീകരിച്ചത്. ആരാധകരുടെ സ്നേഹത്തിന് ഇരുവരും നന്ദി പറഞ്ഞു. വിരോഷ് എന്നാണ് ആരാധകർ ഇരുവരെയും ചേർത്ത് വിളിച്ചിരുന്നത്. അതിനാൽ ഈ കൂടിച്ചേരലിനെ വിരോഷിന്‍റെ വിവാഹം എന്നു പേരിട്ട് വിളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇരുവരും കുറിച്ചു.

കുറിപ്പ് ഇങ്ങനെ...

ഞങ്ങളുടെ പ്രിയപ്പെട്ടവരേ, ഞങ്ങൾ എന്തെങ്കിലും പ്ലാൻ ചെയ്യുന്നതിന് മുൻപേ, ഞങ്ങൾ എന്തെങ്കിലും തെരഞ്ഞെടുക്കുന്നതിന് മുൻപേ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി നിലകൊണ്ടു. ഒരുപാട് സ്‌നേഹത്തോടെ നിങ്ങൾ ഞങ്ങൾക്ക് പേരിട്ടു. ഞങ്ങളെ വിരോഷ് എന്ന് വിളിച്ചു. ഇന്ന് നിറഞ്ഞ ഹൃദയത്തോടെ, ഞങ്ങളുടെ ഈ കൂടിച്ചേരലിനെ വിരോഷിന്‍റെ വിവാഹം എന്നു വിളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്. നിങ്ങൾ നൽകിയ സ്‌നേഹത്തിനുള്ള ആദരവാണിത്. എന്നും സ്‌നേഹത്തോടെ ചേർത്തുപിടിക്കുന്നതിന് ഒരുപാട് നന്ദി. നിങ്ങൾ എന്നെന്നും ഞങ്ങളുടെ ഭാഗമായിരിക്കും, നിറഞ്ഞ സ്നേഹം.

വിവാഹ തിയതിയോ മറ്റ് വിവരങ്ങളോ ഇരുവരും പങ്കുവച്ചിട്ടില്ല. ഫെബ്രുവരി 26നാണ് ഇരുവരുടെയും വിവാഹം എന്നാണ് മുൻപ് പുറത്തുവന്ന റിപ്പോർട്ട്. ഉദയ്പൂരിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. മാർച്ച് നാലിന് ഹൈദരാബാദിൽ വച്ചുള്ള റിസപ്ഷനിൽ സിനിമാ മേഖലയിൽ നിന്നുള്ളവർ പങ്കെടുക്കും എന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com