ഗെയിം ചേഞ്ചർ: രാംചരൺ നായകനാകുന്ന ശങ്കർ ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചു

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്
ഗെയിം ചേഞ്ചർ: രാംചരൺ നായകനാകുന്ന ശങ്കർ ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചു

എസ്. ശങ്കറിന്‍റെ സംവിധാനത്തിൽ രാംചരൺ നായകനാകുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ഗെയിം ചേഞ്ചർ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ കിയറ അദ്വാനിയാണു നായിക. രാംചരണിന്‍റെ പിറന്നാളിനോടനുബന്ധിച്ചാണു ടൈറ്റിൽ അനൗൺസ്മെന്‍റ് നടത്തിയത്. ശ്രി വെങ്കടേശ്വര ഫിലിംസാണു ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. തെലുങ്കിലും തമിഴിലുമായിരിക്കും ചിത്രം പുറത്തിറങ്ങുക. രാംചരണും കിയറ അദ്വാനിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. എസ്. തമൻ സംഗീതവും തിരുനാവക്കുരശ് ഛായാഗ്രഹണവും നിർവഹിക്കുന്നു.

ശ്രീകാന്ത്, അഞ്ജലി, എസ്ജെ സൂര്യൻ, നവീൻ ചന്ദ്ര തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദിൽ രാജുവാണു നിർമാണം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com