ബിജുമേനോന്‍റെ പിറന്നാളിന് 'ഗരുഡൻ' പോസ്റ്റർ എത്തി

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്
Garudan
Garudanshalupeyad
Updated on

ബിജു മേനോന്‍റെ പിറന്നാളിനോടനുബന്ധിച്ച് 'ഗരുഡൻ" എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. മാജിക് ഫ്രയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ഇരുപത്തെട്ടാമത്തെ ചിത്രമാണ് ഗരുഡൻ. സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അരുൺ വർമയാണ് ചിത്രത്തിന്‍റെ സംവിധായകൻ.

അഞ്ചാം പാതിരാ എന്ന ഹിറ്റ് ചിത്രത്തിനുശേഷം മിഥുൻ മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതുന്ന ചിത്രമാണിത്. മാജിക് ഫ്രെയിംസും മിഥുൻ മാനുവലും ആദ്യമായി ഒന്നിക്കുകയും ചെയ്യുന്നു.

Garudan
Garudanshalupeyad

ചിത്രത്തിൽ കേരള ആംഡ് പോലീസിന്‍റെ കമാൻഡന്‍റായ ഹരീഷ് മാധവൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. നിഷാന്ത് എന്ന കോളെജ് പ്രൊഫസറുടെ വേഷത്തിലാണ് ബിജു മേനോൻ എത്തുന്നത്. ഭാര്യയും ഒരു കുട്ടിയുമുള്ള നിഷാന്ത് ഒരു നിയമപ്രശ്നത്തിൽ ഉൾപ്പെടുന്നതുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. നീതിക്കുവേണ്ടി പോരാടുന്ന പൊലീസ് ഓഫിസറുടെയും ഒരു കോളെജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.

ലീഗൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന "ഗരുഡൻ" കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. വൻ താരനിരയും വലിയ മുതൽ മുടക്കമുള്ള ചിത്രത്തിൽ സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൽ, ജെയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ "പാപ്പൻ" എന്ന ഗംഭീര സൂപ്പർ ഹിറ്റ് ചിത്രത്തിനും ക്യാമറ ചലിപ്പിച്ചത് അജയ് ആയിരുന്നു. കഥ ജിനേഷ് എം.

ജനഗണമന, കടുവ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ജെയ്ക്സ് ബിജോയ് വീണ്ടും മാജിക്‌ ഫ്രെയിംസിന് വേണ്ടി ഗരുഡന്‍റെ സംഗീതം ഒരുക്കുന്നു. എഡിറ്റർ ശ്രീജിത്ത് സാരംഗ്. ചിത്രത്തിന്‍റെ കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ , ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. മേക്കപ്പ് റോണക്സ് സേവ്യർ, ആർട്ട്‌ സുനിൽ കെ. ജോർജ്.കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, പി ആർ ഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് കൺസൾട്ടന്‍റ് ബിനു ബ്രിങ് ഫോർത്ത്. സ്റ്റിൽസ് ശാലു പേയാട്. ഡിസൈൻസ് ആന്‍റണി സ്റ്റീഫൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com