സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ ആഘോഷമായി 'ഗരുഡൻ' ടീസർ - Video

പതിനൊന്നു വർഷത്തിനു ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം

സുരേഷ് ഗോപിയും ബിജു മേനോനും ലിസ്റ്റിൻ സ്റ്റീഫനും മിഥുൻ മാനുവൽ തോമസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് "ഗരുഡൻ". സുരേഷ് ഗോപിയുടെ ജന്മദിനമായ തിങ്കളാഴ്ച അണിയറപ്രവർത്തകർ ചിത്രത്തിന്‍റെ ടീസർ പുറത്തു വിട്ടു.

നവാഗതനായ അരുൺ വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക്‌ ഫ്രയിംസ് ഫിലിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. ക്രൈം ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ തിരക്കഥ മിഥുൻ മാനുവൽ തോമസിന്‍റേതു തന്നെ. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ഹിറ്റ് ചിത്രത്തിനു ശേഷം മിഥുൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്.

11 വർഷത്തിനു ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്നത്. കളിയാട്ടം, പത്രം, എഫ്‌ഐആർ, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ട്വന്‍റി-ട്വന്‍റി എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ ജോടിയാണിത്.

ഗരുഡന്‍റെ കഥ എഴുതിയിരിക്കുന്നത് എം. ജിനീഷ്. ക്യാമറകൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളി. സംഗീതവും പശ്ചാത്തലസംഗീതവും ജേക്ക്സ് ബിജോയ്. ചിത്രത്തിന്‍റെ എഡിറ്റർ ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം അനീസ് നാടോടി.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com