"ബിക്കിനി ധരിക്കുന്ന കാര്യം അമ്മയോട് പറഞ്ഞിരുന്നില്ല, സീൻ കണ്ടപ്പോൾ അമ്മയ്ക്ക് വിഷമമായി": ഗായത്രി സുരേഷ്

ജീവിതത്തിലൊരിക്കലും ശരീരം കാണിക്കുന്ന വസ്ത്രമോ ബിക്കിനിയോ ധരിക്കില്ലെന്ന് ശപഥം ചെയ്ത ആളാണ് താനെന്ന് ഗായത്രി
gayathri suresh binini scene

ഗായത്രി സുരേഷ്

Updated on: 

പുതിയ ചിത്രമായ ഡിസ്കോയിലെ നടി ഗായത്രി സുരേഷിന്‍റെ ബിക്കിനി രംഗം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ആദ്യമായാണ് ബോൾഡ് ലുക്കിൽ ഗായത്രി പ്രത്യക്ഷപ്പെടുന്നത്. അതിനാൽ തന്നെ എഐ നിർമിതമാണോ എന്നുപോലും പലർക്കും സംശയം ഉയർന്നു. മാത്രമല്ല ബിക്കിനിയോ ശരീരം കാണിക്കുന്ന വസ്ത്രമോ ധരിക്കില്ലെന്ന ഗായത്രിയുടെ നിലപാടും വലിയ ചർച്ചകൾക്ക് കാരണമായി. ഇപ്പോൾ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായത്രി.

ജീവിതത്തിലൊരിക്കലും ശരീരം കാണിക്കുന്ന വസ്ത്രമോ ബിക്കിനിയോ ധരിക്കില്ലെന്ന് ശപഥം ചെയ്ത ആളാണ് താനെന്നും പക്ഷേ കാലക്രമേണ തന്‍റെ ചിന്താഗതി മാറിയെന്നുമാണ് ഗായത്രി പറയുന്നത്. കുറേ നാളായി ഒരു ബിഗ് ബജറ്റ് സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു. സംവിധായകൻ ഉല്ലാസ് ഈ കഥാപാത്രത്തേക്കുറിച്ച് പറഞ്ഞപ്പോൾ തനിക്ക് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

കഥാപാത്രത്തിന്‍റെ പൂർണതയ്ക്കുവേണ്ടിയാണ് താൻ ബിക്കിനി ധരിച്ചത് എന്നാണ് ഗായത്രി പറയുന്നത്. ബിക്കിനി ധരിക്കുന്ന കാര്യം അമ്മയോട് പറഞ്ഞിരുന്നില്ലെന്ന് ടീസറിലെ രംഗം കണ്ട് അമ്മയ്ക്ക് വിഷമമായെന്നും ഗായത്രി വ്യക്തമാക്കി. ആദ്യമായി ബിക്കിനി ഇടാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. എല്ലാവരും ഇടാൻ തുടങ്ങുന്ന കാലത്ത് ഞാനും ഇടും എന്ന് വിചാരിച്ചിരുന്നു. ബിക്കിനി ഇട്ട് കഴിഞ്ഞപ്പോൾ അത് അത്ര വൃത്തികേടായി തോന്നിയില്ല. - ഗായത്രി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com