"പാപ്പരാസികൾക്ക് ഞാൻ മറുപടി നൽകാറില്ല''; വൈറലായി ഗോകുൽ സുരേഷിന്‍റെ പ്രതികരണം

സിനിമയിൽ സഹോദരൻ മാധവ് സുരേഷ് അവതരിപ്പിച്ച വേഷത്തെക്കുറിച്ചുള്ള ‍യൂട്യൂബേഴ്സിന്‍റെ ചോദ്യത്തിനായിരുന്നു ഗോകുലിന്‍റെ മറുപടി
gokul suresh against youtubers

ഗോകുൽ സുരേഷ്

Updated on

കൊച്ചി: വിവാദങ്ങൾക്ക് ശേഷം പ്രദർശനത്തിനെത്തിയ സുരേഷ് ഗോപി ചിത്രം ജെഎസ്കെയുടെ (janaki k. vs state of kerala) വിശേഷങ്ങൾ ചോദിച്ചെത്തിയ യൂട്യൂബർമാർക്ക് ഗോകുൽ സുരേഷ് നൽകിയ മറുപടി വൈറലാവുന്നു. താൻ പാപ്പരാസികൾക്ക് മറുപടി നൽകാറില്ലെന്നായിരുന്നു ഗോകുലിന്‍റെ പ്രതികരണം.

സുരേഷ് ഗോപിക്കൊപ്പം രാഗം തീയേറ്ററിൽ നിന്നും സിനിമ കണ്ട് മടങ്ങവെ ഗോകുലിനോട്, സിനിമയിൽ സഹോദരൻ മാധവ് സുരേഷ് അവതരിപ്പിച്ച വേഷം എങ്ങനെയുണ്ടെന്നായിരുന്നു ഓൺലൈൻ മീഡിയക്കാരുടെ ചോദ്യം.

''പാപ്പരാസികൾക്ക് ഞാൻ മറുപടി നൽകാറില്ല, ടാഗുള്ള മീഡിയയ്ക്ക് ഞാൻ മറുപടി കൊടുക്കാം. പാപ്പരാസികൾക്ക് തരില്ല. നിങ്ങൾ കണ്ടെന്‍റുകൾ വളച്ചൊടിക്കുന്ന ടീമാണ്. നിങ്ങൾ ഒരു കമ്പനിക്കിത് വിൽക്കുമല്ലോ, അവരതിനെ വളച്ചൊടിക്കും. പത്ത് ഹെഡ് ലൈനുകളിട്ട് വിടും. എനിക്കറിയാം നിങ്ങളെ'' എന്നായിരുന്നു ഗോകുലിന്‍റെ മറുപടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com