തമിഴകത്തെ 'തല' രക്ഷിക്കുമോ? | Video

ബുക്കിം​ഗ് തുടങ്ങി വെറും മൂന്ന് മണിക്കൂറിനുള്ളിൽ തമിഴ്നാട്ടിൽ മാത്രം 4.39 കോടിയാണ് ചിത്രം നേടിയത്.

ഈ വർഷം തമിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടേയും ആകാംക്ഷയോടേയും കാത്തിരിക്കുന്ന ചിത്രമാണ് അജിത്ത് കുമാർ നായകനായി എത്തുന്ന മാസ് ആക്ഷൻ ചിത്രം ​ഗുഡ് ബാഡ് അ​ഗ്ലി. പ്രഖ്യാപനം മുതൽ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രം ഏപ്രിൽ 10നാണ് തിയറ്ററുകളിൽ എത്തുക. ഷൈന്‍ ടോം ചാക്കോ, പ്രസന്ന, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യര്‍, സിമ്രാന്‍ തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റിലീസിന് അഞ്ച് ദിവസം ബാക്കി നിൽക്കെ കഴിഞ്ഞ ദിവസം ആയിരുന്നു ​ഗുഡ് ബാഡ് അ​ഗ്ലിയുടെ ബുക്കിം​ഗ് ആരംഭിച്ചത്.

ബുക്കിം​ഗ് തുടങ്ങി വെറും മൂന്ന് മണിക്കൂറിനുള്ളിൽ തമിഴ്നാട്ടിൽ മാത്രം 4.39 കോടിയാണ് ചിത്രം നേടിയത്. രണ്ട് ദിവസം പിന്നിടുമ്പോൾ ഇതിന്‍റെ ഇരട്ടി നേടിയെന്നാണ് വിലയിരുത്തലുകൾ. കഴിഞ്ഞ മൂന്ന് മാസത്തിൽ 64 സിനിമകളാണ് തമിഴിൽ റിലീസ് ചെയ്തത്. ഇതിൽ വെറും 4 സിനിമകൾ മാത്രമാണ് വിജയിച്ചത്. മധഗജ രാജ, കുടുംബസ്ഥൻ, ​​ഡ്രാ​ഗൺ, വീര ധീര സൂൻ പ്രദർശനം തുടരുന്നു എന്നിവയാണ് ആ സിനിമകൾ. ഇത്തരത്തിൽ പരാജയത്തിന്‍റെ പടുകുഴിയിൽ നിൽക്കുന്ന കോളിവുഡിനെ ​ഗുഡ് ബാഡ് അ​ഗ്ലി രക്ഷിക്കുമെന്നാണ് നിലവിലെ വിലയിരുത്തലുകൾ.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com