ഇളയരാജയുടെ പരാതി: അജിത് ചിത്രം നെറ്റ്ഫ്ലിക്സ് നീക്കി

ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രമാണ് നെറ്റ്ഫ്ലിക്സിൽ നിന്നു നീക്കം ചെയ്തത്
tamil actor ajith kumar good bad ugly movie removed from netflix

ഇളയരാജ, അജിത് കുമാർ

Updated on

ചെന്നൈ: തമിഴ് നടൻ അജിത് കുമാർ നായകാനായെത്തിയ 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്നു നീക്കം ചെയ്തു. സംഗീത സംവിധായകൻ ഇളയരാജയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ചിത്രത്തിൽ തന്‍റെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന ഇളയരാജയുടെ പരാതിയെത്തുടർന്ന് ചിത്രത്തിന്‍റെ പ്രദർശനത്തിന് മദ്രാസ് ഹൈക്കോടതി വിലക്കേർ‌പ്പെടുത്തിയിരുന്നു.

ഇളമൈ ഇതോ ഇതോ, എൻ ജോഡി മഞ്ഞക്കുരുവി, ഒത്ത രൂപായ് താരേൻ എന്നിങ്ങനെ മൂന്നു ഗാനങ്ങളായിരുന്നു ചിത്രത്തിൽ ഉപയോഗിച്ചിരുന്നത്. ഇതിനെതിരേയായിരുന്നു ഇളയരാജ പരാതി നൽകിയത്.

ഗാനങ്ങൾ സിനിമയിൽ നിന്നും നീക്കം ചെയ്യണമെന്നും 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു ഇളയരാജ ഹർജിയിൽ ആവശ‍്യപ്പെട്ടിരുന്നത്.

യഥാർഥ അവകാശികളിൽ നിന്ന് അനുമതി ലഭിച്ചെന്നാണ് നിർമാതാക്കൾ കോടതിയെ അറിയിച്ചത്. എന്നാൽ, ഇളയരാജയുടെ ഗാനങ്ങളോടു കൂടി സിനിമ പ്രദർശിപ്പിക്കുന്നതിന് ഹൈക്കോടതി വിലക്കേർ‌പ്പെടുത്തുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നെറ്റ്ഫ്ലിക്സും ചിത്രം പിൻവലിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com