സ്വയം ലയിച്ച് ഹരിവരാസനം പാടി ഗൗരീലക്ഷ്മി; അതും നശിപ്പിച്ചെന്ന് വിമർശനം
അയ്യപ്പ ഭക്തിഗാനമായ ഹരിവരാസനം പാടി യുവ ഗായിക ഗൗരീ ലക്ഷ്മി. സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ട ഹരിവരാസനം കവർ സോങ്ങ് കാൽ ലക്ഷത്തോളം പേരാണ് കണ്ടത്. യൂട്യൂബ് വിഡിയോയിൽ ഗൗരീലക്ഷ്മിക്ക് ഭൂരിഭാഗം പേരും ആശംസകൾ ആണ് നേർന്നിരുന്നതെങ്കിലും സമൂഹമാധ്യമങ്ങളിൽ പാട്ടിനെതിരേ വിമർശനം ഉയരുന്നുണ്ട്. ഭക്തിയുള്ളവരാണ് ഈ പാട്ട് പാടേണ്ടതെന്നും നിങ്ങൾ ഈ പാട്ട് പാടരുതെന്നും വരെ ചിലർ കുറിച്ചിട്ടുണ്ട്. ഈ പാട്ട് ഏറ്റവും നന്നായി യേശുദാസ് പാടി വച്ചിട്ടുണ്ടെന്നും അതും നശിപ്പിച്ചുവെന്നും ചിലർ വിമർശിച്ചിരിക്കുന്നു.
അയ്യപ്പഭക്തിഗാനം പാടാൻ പറ്റിയ വസ്ത്രമല്ല ഗൗരി ധരിച്ചിരിക്കുന്നതെന്നും ആലാപനത്തിന് ഭാവം പോരെന്നും ചിലർ വിമർശിക്കുന്നുണ്ട്.
വേദികളിൽ സംഗീതപരിപാടികൾ അവതരിപ്പിക്കുമ്പോൾ ഗൗരീലക്ഷ്മിയുടെ വസ്ത്രധാരണം വലിയ രീതിയിൽ വിമർശിക്കപ്പെടാറുണ്ട്. ഫാസ്റ്റ് ഗാനങ്ങൾക്കിടെ ഗൗരി മേൽവസ്ത്രം അഴിച്ചെറിയുന്നത് വൻ തോതിൽ വിമർശിക്കപ്പെടുന്നതിനിടെയാണ് ഗൗരി ഭക്തിഗാനവുമായി എത്തിയിരിക്കുന്നത്.
