ഉണ്ണി മുകുന്ദൻ ഫിലിംസിന്‍റെ 'ഗുരുവായൂർ അരങ്ങേറ്റം' ടൈറ്റിൽ ലുക്ക്

രാജീവ് കൃഷ്ണ സംവിധാനം; വിനോദ് ഗുരുവായൂർ രചന; പ്രണയവും ഭക്തിയും പ്രമേയമാകുന്ന ചിത്രം ഒന്നിലധികം ഭാഷകളിൽ
Guruvayoor Arangettam Title Look

ഗുരുവായൂർ അരങ്ങേറ്റം ടൈറ്റിൽ ലുക്ക് എത്തി.

Updated on: 

ഗുരുവായൂർ ക്ഷേത്രത്തിന്‍റെ പശ്ചാത്തലത്തിൽ പ്രണയവും ഭക്തിയും പ്രമേയമാക്കി മഹാഗണപതി മൂവീസ് അവതരിപ്പിക്കുന്ന 'ഗുരുവായൂർ അരങ്ങേറ്റം' എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദന്‍റെ ഉടമസ്ഥതയിലുള്ള UMF (ഉണ്ണി മുകുന്ദൻ ഫിലിംസ്) ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

ചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് കൃഷ്ണയാണ്. വിനോദ് ഗുരുവായൂർ രചന നിർവഹിക്കുന്ന ചിത്രത്തിന്‍റെ നിർമാതാവ് സുരേഷ് ബാബു ആർ. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ഭാഷകളിലായിട്ടാണ് ചിത്രം എത്തുക.

ഉണ്ണി മുകുന്ദന്‍റെ സാന്നിധ്യവും ചിത്രത്തിന്‍റെ പ്രധാന സവിശേഷതകളാണ്. പ്രമേയത്തിലും അവതരണത്തിലും ഈ ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.

ചിത്രത്തിലെ മറ്റ് താരങ്ങൾ, റിലീസ് തീയതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ വൈകാതെ പുറത്തുവിടും. ഛായാഗ്രഹണം: മനോജ് പിള്ള, എഡിറ്റിങ്: ജോൺകുട്ടി, സംഗീതം: രഞ്ജിൻ രാജ്.