ദുൽക്കർ സൽമാൻ ചിത്രത്തിനു സംഗീതമൊരുക്കാൻ ജി.വി. പ്രകാശ്

സീതാരാമത്തിന്‍റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിനു ശേഷം ദുൽക്കർ തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് പ്രൊഡക്ഷൻ നമ്പർ 24
ദുൽക്കർ സൽമാൻ ചിത്രത്തിനു സംഗീതമൊരുക്കാൻ ജി.വി. പ്രകാശ്
Updated on

സിത്താര എന്‍റർടെയ്ൻമെന്‍റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമിക്കുന്ന പാൻ ഇന്ത്യൻ ദുൽക്കർ സൽമാൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജി.വി. പ്രകാശ്. സൂപ്പർ ഹിറ്റ് സിനിമകൾക്ക് സംഗീതമൊരുക്കിയ ജി.വി. പ്രകാശിന്‍റെ ജന്മദിനത്തിലാണ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഈ വിവരം പുറത്തുവിട്ടത്.

വാത്തി, സൂരറൈ പോട്ര്, മദിരാശി പട്ടണം, ആടുകളം, തെറി, അസുരൻ, രാജാറാണി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകനാണ് ജി.വി. പ്രകാശ്. പ്രൊഡക്ഷൻ നമ്പർ 24 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സീതാരാമത്തിന്‍റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിനു ശേഷം ദുൽക്കർ തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ്. ചിത്രീകരണം ഒക്റ്റോബറിൽ ആരംഭിക്കും.

വാത്തിയുടെ വിജയത്തിനുശേഷം വെങ്കി അറ്റ്ലൂരി സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. നാഗ വംശി, സായി സൗജന്യ എന്നിവരാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ. കേരളത്തിൽ ദുൽക്കറിന്‍റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് അടുത്ത വർഷം മധ്യവേനൽ സമയത്തായിരിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com