കാട്ടാളന് ഹരം പകരാൻ ഹനാൻ ഷായും നിഹാൽ സാദിഖും, ഹണ്ടർ ആന്തം പുറത്ത്

സൂപ്പർഹിറ്റായ ചിറാപുഞ്ചി മഴയത്ത് എന്ന ഗാനത്തിനു ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്

കാട്ടാളൻ സിനിമയിൽ ആവേശമായി നിഹാൽസാദിഖിന്‍റേയും ഹനാൻ ഷായുടേയും ഗാനം. സൂപ്പർഹിറ്റായ ചിറാപുഞ്ചി മഴയത്ത് എന്ന ഗാനത്തിനു ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഹണ്ടർ ആന്തം എന്ന് പേര് നൽകിയിരിക്കുന്ന ഗാനം ചിത്രത്തിന്‍റെ പ്രമോഷൻ ഗാനമാണ്. ഗാനം കമ്പോസ് ചെയ്തിരിക്കുന്നതും നിഹാലാണ്. ആരെയും ആകർഷിക്കുന്ന തരത്തിലാണ് ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരവും.

ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാട്ടാളൻ. ആന്‍റണി പെപ്പെ നായകനായി എത്തുന്ന ചിത്രം മെയ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തും. ഹനാൻ ഷാ ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്.

ആരെയും വളരെപ്പെട്ടെന്നു തന്നെ ആകർഷിക്കാൻ പോരും വിധത്തിലുള്ളതാണ് ഈ ഗാനവും ദൃശ്യാവിഷ്‌ക്കാരണവും. മാർക്കോയുടെ നിർമാതാക്കളുടെ ചിത്രമായതിനാൽ സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയിലാണ്. മലയാളത്തിലെ ഹൈഡോസ് ആക്‌ഷൻ - വയലൻസ് ചിത്രമായിരുന്നു മാർക്കോ. അതിനും മുകളിൽ നിൽക്കും വിധത്തിലാണ് കാട്ടാളന്റേയും അവതരണം.

നൂറ്റി നാൽപ്പതു ദിവസത്തോളം നീങ്ങുനിന്ന ചിത്രീകരണം.... സൗത്ത് ഇൻഡ്യയിലേയും ബോളിവുഡ്ഡിലേയും മികച്ച അഭിനേതാക്കൾ ... ഇന്ത്യൻ സംഗീതത്തിലെ ഏറ്റവും ഹരമായ രവി ബ്രസൂറിന്‍റെ സംഗീതം, ലോക പ്രശസ്‌തിനേടിയ ആക്ഷൻ കോറിയോഗ്രാഫർ കെച്ച കെമ്പടിക്ക എന്നിങ്ങനെ മികച്ച സാങ്കേതിക വിദഗ്ധരുടെ നിര തന്നെചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കാടിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ആക്ഷൻ രംഗങ്ങൾകൊണ്ട് സമ്പന്നമാണ്.

കബീർദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, സിദ്ദിഖ്, റാജ് തിരൺ ദാസ്, ഷോൺ ജോ, റാപ്പർജിനി,കിൽ താരം പാർത്ഥ്തിവാരി, ഷിബിൻ എസ്. രാഘവ് , ഹിപ്സ്റ്റർ, പ്രണവ് രാജ്, കോൾമീവെനം തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗാനങ്ങൾ - വിനായക് ശശികുമാർ. സുഹൈൽ കോയ , സംഭാഷണം - ഉണ്ണി. ആർ. ഛായാഗ്രഹണം - രണ ദേവ്. എഡിറ്റിംഗ് - ഷമീർ മുഹമ്മദ്. കലാസംവിധാനം സുനിൽ ദാസ്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ. സ്റ്റിൽസ് - അമൽ സി. സദർ. ക്രിയേറ്റീവ് പ്രൊഡ്യൂസർ - ഡിപിൽദേവ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജുമാന ഷെരീഫ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിനു മണമ്പൂർ . പ്രവീൺ എടവണ്ണപ്പാറ. പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ.

logo
Metro Vaartha
www.metrovaartha.com