നസ്ലിന്‍റെ നായികയാവാൻ ഹൻസിക കൃഷ്ണ, എത്തുന്നത് അമൽ നീരദിന്‍റെ 'ബാച്ചിലർ പാർട്ടി 2'വിൽ

സഹോദരിമാരായ അഹാനയ്ക്കും ഇഷാനിക്കും ശേഷം സിനിമയിൽ ഭാഗ്യം പരീക്ഷിക്കാനെത്തുകയാണ് ഹൻസിക
hansika krishna bachelore party naslen

നസ്ലിന്‍റെ നായികയാവാൻ ഹൻസിക കൃഷ്ണ, എത്തുന്നത് അമൽ നീരദിന്‍റെ 'ബാച്ചിലർ പാർട്ടി 2'വിൽ

Updated on

മാതാപിതാക്കൾക്കും സഹോദരിമാർക്കും പിന്നാലെ സിനിമയിലേക്ക് ചുവടുവെക്കാൻ ഹൻസിക കൃഷ്ണ. അമൽ നീരദ് സംവിധാനം ചെയ്യുന്ന ബാച്ചിലർ പാർട്ടി D’EUX' ലൂടെയാണ് ഹൻസികയുടെ നായികയായുള്ള അരങ്ങേറ്റം. ചിത്രത്തിൽ നസ്ലിന്‍റെ നായികാ വേഷത്തിലാണ് ഹൻസിക എത്തുക.

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ നാല് മക്കളിൽ ഇളയവളാണ് ഹൻസിക. സഹോദരിമാരെ പോലെ സോഷ്യൽ മീഡിയ താരം കൂടിയാണ്. ഹൻസികയുടെ ഡാൻസ് വിഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. സഹോദരിമാരായ അഹാനയ്ക്കും ഇഷാനിക്കും ശേഷം സിനിമയിൽ ഭാഗ്യം പരീക്ഷിക്കാനെത്തുകയാണ് ഹൻസിക.

ഹൻസിക ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. അഹാന നായികയായി എത്തിയ ലൂക്ക എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലമാണ് ഹൻസിക അവതരിപ്പിച്ചത്. അതിനിടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമൽ നീരദിന്‍റെ ബാച്ചിലർ പാർട്ടി 2. 2012ൽ റിലീസ് ചെയ്ത ആദ്യ ഭാഗം കൾട്ട് സ്റ്റാറ്റസ് നേടിയിരുന്നു. ഉണ്ണി ആർ. സംഭാഷണം ഒരുക്കുന്ന ഈ ചിത്രത്തിൽ നസ്‌ലിനൊപ്പം ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com