പുഷ്പയിലെ കിസ്സിക്കിനൊപ്പം ഹൻസി‌കയുടെ തകർപ്പൻ ചുവടുകൾ

‘നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയുണ്ട്’ എന്ന ചോദ്യത്തോടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച റീൽ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി.
Hansika takes a bold step with Kissik in Pushpa
ഹൻസി‌ക
Updated on
Summary

പുഷ്പ 2 വിലെ ട്രെൻഡിങ് പാട്ടായ കിസ്സിക്കിനൊപ്പം തകർപ്പൻ ചുവടുകളുമായി എത്തിയിരിക്കുകയാണ് നടൻ കൃഷ്ണകുമാറിന്‍റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഹൻസിക കൃഷ്ണ. ഗാനരംഗത്തിൽ നടി ശ്രീലീലയുടെ ലുക്ക് അതേപടി അനുകരിച്ചാണ് ഹൻസിക വിഡിയോയിൽ പ്രതിക്ഷപ്പെട്ടത്.

‘നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയുണ്ട്’ എന്ന ചോദ്യത്തോടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച റീൽ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. മുൻപും ഹൻസികയുടെ റീലുകളും മറ്റും വൈറലായിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ ഇതിനകം വിഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. നെഗറ്റീവ് കമന്‍റുകളുമായി മറ്റ് ചിലരും എത്തിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com