മുടക്കിയത് 1.75 കോടി, ബോക്സ് ഓഫിസിൽ നിന്നും വാരിയത് 175 കോടി; സൂപ്പർ ഹിറ്റായി ഹനുമാൻ അൻഷ്

തിയെറ്റർ റിലീസായി 36 ദിവസം പിന്നിട്ടപ്പോൾ 175 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫിസിൽ നിന്നും വാരിയത്
hanuman ansh box office collection updates

ഹനുമാൻ അൻഷ്

Updated on

നീം കരോളി ബാബയുടെ ജീവിതത്തെ ആസ്പദമാക്കി വിശാൽ ചതുർവേദി സംവിധാനം ചെയ്ത് ഓഗസ്റ്റ് 7ന് തിയെറ്ററിലെത്തിയ ബോളിവുഡ് ചിത്രമാണ് ഹനുമാൻ അൻഷ്. ഏകദേശം 1.75 കോടി ബജറ്റിൽ നിർമിച്ച ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

തിയെറ്റർ റിലീസായി 36 ദിവസം പിന്നിട്ടപ്പോൾ 175 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫിസിൽ നിന്നും വാരിയത്. ആറാം ദിവസം തന്നെ ചിത്രം 10.50 കോടി രൂപ കളക്ഷൻ നേടിയിരുന്നു.

റിലീസായപ്പോൾ അത്ര മികച്ച പ്രതികരണമായിരുന്നില്ല ചിത്രത്തിന് ലഭിച്ചത്. പിന്നീട് ബത്‌വാര 1947 എന്ന ചിത്രത്തിന് മോശം പ്രതികരണം ലഭിക്കാൻ തുടങ്ങിയതോടെയാണ് പ്രേക്ഷകർ ഹനുമാൻ അൻഷ് കാണാൻ ടിക്കറ്റെടുത്തത്. ഇതോടെ മൗത്ത് പബ്ലിസിറ്റിയുടെ ബലത്തിൽ ചിത്രം ബോക്സ് ഓഫിസിൽ വൻ തിരിച്ചുവരവ് നടത്തി. മുടക്കിയ മുതലിന്‍റെ 60 മടങ്ങ് അധികമാണ് ചിത്രം ബോക്സ് ഓഫിസിൽ നിന്നും നേടിയത്.

ആരാണ് നീം കരോളി ബാബ

1900ത്തിന്‍റെ തുടക്കത്തിൽ ഉത്തർപ്രദേശിൽ ജനിച്ച ഹൈന്ദവ ആത്മീയ ഗുരുവാണ് നീം കരോളി ബാബ. വലിയ ഹനുമാൻ ഭക്തനായിരുന്ന നീം കരോളി ബാബയുടെ ചരമവാർഷിക ദിനമായിരുന്നു കഴിഞ്ഞ ദിവസം.

സ്നേഹം, ഭക്തി, സേവനം എന്നിവയിൽ ഊന്നിയുള്ള ഉപദേശങ്ങളിലൂടെ പ്രശ്സതനായ നീം കരോളി ബാബ ഒരിക്കലും ഇന്ത‍്യ വിട്ട് പുറത്തു പോയിട്ടില്ലെങ്കിലും പാശ്ചാത്ത‍്യ രാജ‍്യങ്ങളിലും അദ്ദേഹത്തിന് അനുയായികളുണ്ട്. നീം കരോളി ബാബ ഉത്തരാഖണ്ഡിലെ നൈനിതാളിൽ കരോരി ആശ്രമം സ്ഥാപിക്കുകയും പിന്നീട് അത് തീർഥാടന കേന്ദ്രമായി മാറുകയും ചെയ്തു.

hanuman ansh box office collection updates

നീം കരോളി ബാബ

logo
Metro Vaartha
www.metrovaartha.com