മോദിയായി അഭിനയിക്കുന്നതിൽ സന്തോഷവും അഭിമാനവും: ഉണ്ണി മുകുന്ദൻ

ഒരു നടൻ എന്ന നിലയിൽ ഈ വേഷത്തിലേക്ക് കടക്കുന്നത് അതിശക്തവും ആഴത്തിലുമുളള പ്രചോദനവും നൽകുന്നതാണ്.
Happy and proud to be the hero in ‘Maa Vande’: Unni Mukundan

‘മാ വന്ദേ’ യിൽ നായകനാകുന്നതിൽ സന്തോഷവും അഭിമാനവും: ഉണ്ണി മുകുന്ദൻ

Updated on

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്ര സിനിമ ‘മാ വന്ദേ’ യിൽ നായകനാകുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ. അഹമ്മദാബാദിൽ ജനിച്ചു വളർന്ന താൻ തന്‍റെ മുഖ്യമന്ത്രിയെന്ന നിലയിലാണ് മോദിയെക്കുറിച്ച് ആദ്യമായി അറിയുന്നതെന്നും, 2023ൽ നേരിട്ട് കാണാൻ സാധിച്ചു എന്നും ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്‍റെ പോസ്റ്റർ ഫെയ്സ് ബുക്കിൽ പങ്കുവച്ചു കൊണ്ട് എഴുതി.

ഒരു നടൻ എന്ന നിലയിൽ ഈ വേഷത്തിലേക്ക് കടക്കുന്നത് അതിശക്തവും ആഴത്തിലുമുളള പ്രചോദനം നൽകുന്നതാണ്. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ യാത്ര അസാധാരണമായിരുന്നു, എന്നാൽ ഈ സിനിമയിൽ, രാഷ്ട്രതന്ത്രജ്ഞന് അപ്പുറമുള്ള മനുഷ്യനെ, പ്രത്യേകിച്ച് അദ്ദേഹത്തിന്‍റെ സ്വഭാവത്തെയും ആത്മാവിനെയും രൂപപ്പെടുത്തിയ അമ്മയുമായുള്ള അദ്ദേഹത്തിന്‍റെ അഗാധമായ ബന്ധത്തെ പര്യവേക്ഷണം ചെയ്യുകയാണ്.

അദ്ദേഹത്തെ നേരിൽക്കണ്ട് സംസാരിച്ച അവസരത്തിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യം ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കൂടെയുണ്ടായിരുന്നതായും ഉണ്ണി മുകുന്ദൻ പറഞ്ഞു. 'ജൂക്വാനു നഹി' എന്നതിനർഥം ഒരിക്കലും തലകുനിക്കരുത് എന്നാണ്.

അന്നുമുതൽ തനിക്ക് ആ വാക്കുകൾ ശക്തിയുടെയും ദൃഢനിശ്ചയത്തിന്‍റെയും ഉറവിടമാണെന്ന് ഉണ്ണി കൂട്ടിച്ചേർത്തു. 'മാ വന്ദേ' മൂവിയുടെ ബാനറിൽ ക്രാന്തികുമാർ സി.എച്ച് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com