

കാമുകിക്ക് ഹാർദിക് പാണ്ഡ്യയുടെ അതിശയിപ്പിക്കുന്ന വാലന്‍റൈൻസ് ഡേ സമ്മാനം
മുംബൈ: പ്രണയദിനത്തിൽ കാമുകിയെ സന്തോഷിപ്പിക്കാൻ അവളുടെ പേരിലെ ആദ്യാക്ഷരം തന്നെ ശരീരത്തോട് ചേർത്തുവെച്ചിരിക്കുകയാണ് ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. കാമുകി മഹിക ശർമ്മയ്ക്ക് വേണ്ടിയാണ് പാണ്ഡ്യ ടാറ്റൂ പിൻവശത്തെ കഴുത്തിന് താഴെയായി പതിപ്പിച്ചത്.
അതും അവളുടെ ജന്മദിനത്തിൽ മനോഹരമായ 'M' എന്ന അക്ഷരത്തോടെ. ഏലിയൻസ് ടാറ്റൂവിന്‍റെ ലീഡ് ആർട്ടിസ്റ്റും സ്ഥാപകനുമായ സണ്ണി ഭാനുശാലിയും അദ്ദേഹത്തിന്‍റെ ടീമുമാണ് മനോഹരമായ ടാറ്റൂ ഡിസൈൻ ചെയ്തത്.
നേർത്ത വരയിൽ 2 പുള്ളിപ്പുലികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സൂക്ഷ്മമായ നേർരേഖയിൽ M എന്നതിൽ മഹികയെയും ചേർത്തുവെച്ചിട്ടുണ്ട്. സ്നേഹത്തിന്‍റെയും വിജയത്തിന്‍റെയും പ്രതീകമായിട്ടാണ് ഈ ടാറ്റു ഹാർദിക് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഈ ടാറ്റൂവിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതാണ് യഥാർത്ഥ സ്നേഹമെന്ന് പലരും കുറിക്കുകയും ചെയ്തു