

ഹർശാവർധൻ റാനെ
ബോളിവുഡിന് ഏറെ സുപരിചിതനായ നടനാണ് ഹർശാവർധൻ റാനെ. എന്നാലിപ്പോൾ തന്‍റെ സിനിമാ ജീവിതത്തിൽ തനിക്ക് നേരിടേണ്ടി വന്ന യാതനകൾ തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഡെലിവറി ബോയ്, ആശാരിപ്പണി, വീട്ടുപണി, ഡിജെ തുടങ്ങിയ ജോലികൾ ചെയ്യേണ്ടതായി വന്നെന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തൽ. അടുത്തിടെ ഒരു ദേശീയ മാധ‍്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ഹർശാവർധൻ ഈ കാര‍്യം തുറന്നു പറഞ്ഞത്.
തനിക്കു വേണ്ട ജോലി കണ്ടെത്താനാവാതെ വന്നപ്പോൾ ഹൈദരാബാദിൽ ആശാരിപ്പണി ചെയ്തുവെന്നും പഴയ ഫർണിച്ചറുകൾ മേടിച്ച് പുതുക്കി പണിതു വിറ്റിട്ടുണ്ടെന്നും താരം പറഞ്ഞു.
എന്നാൽ എല്ലാ മനുഷ‍്യർക്കും ഇതെല്ലാം അതിജീവിക്കാൻ കഴിയും ദൈവം നമുക്ക് അതിനുവേണ്ടിയുള്ള കഴിവുകൾ തന്നിട്ടുണ്ട്. താരം കൂട്ടിച്ചേർത്തു.
എന്നാൽ ഇന്ന് പണത്തെ പറ്റിയോ സമ്പത്തിനെ പറ്റിയോ ഓർത്ത് തനിക്ക് ഭയമില്ലെന്നും ഹർശാവർധൻ വ‍്യക്തമാക്കി.