ഹൗസ് ഒഫ് ദി ഡ്രാഗൺ സീസൺ 2 ജൂൺ 17ന്; സീസൺ 3 പ്രഖ്യാപിച്ച് എച്ച്ബിഒ |Video

4,5 സീസണുകളും അണിയറയിൽ തയാറാകുന്നതായി റിപ്പോർട്ടുകളുണ്ട്.

ലോസ് ആഞ്ചലസ്: സൂപ്പർഹിറ്റ് ഫാന്‍റസി നെറ്റ്ഫ്ലിക്സ് സീരീസ് ഹൗസ് ഒഫ് ദി ഡ്രാഗണിന്‍റെ രണ്ടാം സീസണിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ജൂൺ 17ന് രണ്ടാം സീസൺ റിലീസ് ചെയ്യും. അതിനു മുൻപേ തന്നെ നിർമാതാക്കളായ അമെരിക്കൻ നെറ്റ്വവർക്ക് എച്ച്ബിഒ സീസൺ 3 കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. 4,5 സീസണുകളും അണിയറയിൽ തയാറാകുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ സീസണിൽ എത്ര എപ്പിസോഡുകളുണ്ട് എന്നതിൽ വ്യക്തതയില്ല.

സൂപ്പർഹിറ്റ് സീരീസ് ഗെയിം ഒഫ് ത്രോൺസിന്‍റെ പ്രീക്വലാണ് ടാർഗേറിയൻ വംശജരുടെ ചരിത്രം പറയുന്ന ഹൗസ് ഒഫ് ദി ഡ്രാഗൺ.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com