

ഹലോ ഡിയർ പോസ്റ്ററിൽ സംഗീത് പ്രതാപ്, മമിത ബൈജു.
AI generated summary, newsroom reviewed
പ്രേക്ഷകരിൽ കൗതുകം നൽകുന്ന യുവനിരയിലെ ശ്രദ്ധേയരായ സംഗീത് പ്രതാപും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹലോ ഡിയർ എന്ന ചിത്രത്തിന്‍റെ ഏറ്റവും പുതിയ ലുക്ക് പുറത്തുവിട്ടു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ നിർമിച്ച് ഡിനോയ് പൗലോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 29-ന് പ്രദർശനത്തിനെത്തും.
കൈയിൽ ചായക്കപ്പുമായി ഗോവണി പ്പടിയിൽ പൊട്ടിച്ചിരിക്കുന്ന സംഗീത് പ്രതാപും മമിതയുമാണ് പോസ്റ്ററിൽ. മെട്രൊ നഗരത്തിന്‍റെ പശ്ചാത്തലത്തിൽ റൊമാന്റിക് കോമഡി ഴോണറിലാണ് ചിത്രത്തിന്‍റെ അവതരണം.
ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിങ് - ചമൻ ചാക്കോ. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. സെൻട്രൽ പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു.
AI generated summary, newsroom reviewed