മനോജിന്‍റെ ജീവിതത്തിലേക്ക് നന്ദന, റസിയ, മെർലിൻ... 'ഹിമുക്രി' ഏപ്രിൽ 25ന് റിലീസ്

മാറുന്ന സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് മനോജിനും മാറേണ്ടി വരുന്നിടത്ത് കഥാഗതി കൂടുതൽ ഉദ്വേഗജനകമായ വഴിത്തിരിവിലേക്ക് കടക്കുന്നു
Himukri release date

'ഹിമുക്രി' ഏപ്രിൽ 25ന് റിലീസ്

Updated on

എംബിഎക്കാരനായ മനോജിന്‍റെ സ്വകാര്യ ജീവിതത്തിലേക്ക് വ്യത്യസ്ത സാഹചര്യങ്ങളിൽ കടന്നു വരുന്ന നന്ദന, റസിയ, മെർലിൻ... മാറുന്ന സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് മനോജിനും മാറേണ്ടി വരുന്നിടത്ത് കഥാഗതി കൂടുതൽ ഉദ്വേഗജനകമായ വഴിത്തിരിവിലേക്ക് കടക്കുന്നു. എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്‍റെ ബാനറിൽ ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവർ ചേർന്നു നിർമിച്ച് നവാഗതനായ പി.കെ. ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ഹിമുക്രി ഏപ്രിൽ 25ന് റിലീസ് ചെയ്യുന്നു.

പുതുമുഖം അരുൺ ദയാനന്ദ് നായക കഥാപാത്രമായ മനോജിനെ അവതരിപ്പിക്കുമ്പോൾ നായികമാരെ അവതരിപ്പിക്കുന്നത് ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നിവരാണ്. എഫ്എൻ എന്‍റർടൈൻമെന്‍റ് വിതരണം ചെയ്യുന്ന ഹിമുക്രിയിൽ ശങ്കർ, കലാഭവൻ റഹ്മാൻ, നന്ദു ജയ്, രാജ്‌മോഹൻ, ഡിക്സൺ, രാജഗോപാലൻ, എലിക്കുളം ജയകുമാർ, ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട്, പി ജി എസ് ആനിക്കാട്, സുകുമാരൻ അത്തിമറ്റം, കെ പി പീറ്റർ, തജ്ജുദ്ദീൻ, വിവേക്, ജേക്കബ്ബ്, ജെറിക്സൺ, ഇച്ചു ബോർഖാൻ, അംബിക മോഹൻ, ശൈലജ ശ്രീധരൻനായർ, അമ്പിളി അമ്പാളി, ജാനകി ജീതു, ഷൈനി കോഴിക്കോട് തുടങ്ങിയവർ അഭിനയിക്കുന്നു.

എലിക്കുളം ജയകുമാർ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന ഹിമുക്രിയുടെ ഛായാഗ്രാഹണവും ചിത്രസന്നിവേശവും ജോഷ്വാ റൊണാൾഡ് നിർവഹിക്കുന്നു. സുജ തിലകരാജ്, ഷഫീഖ് ആലങ്കോട്, റസിയ സലിം മണനാക്ക്, സുനിൽ കല്ലൂർ എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകരുന്നത് നിസാം ബഷീറും സുരേഷ് നന്ദനുമാണ്. പശ്ചാത്തല സംഗീതം അജിത് സുകുമാരനും ശബ്ദമിശ്രണം കൃഷ്ണജിത്ത് എസ് വിജയനും നിർവഹിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com