118 ദിവസം നീണ്ടുനിന്ന ഹോളിവുഡ് സമരത്തിന് തിരശീല

വാള്‍ട്ട് ഡിസ്‌നി, നെറ്റ്ഫ്‌ലിക്‌സ് മുതലായ കമ്പനികളെ പ്രതിനിധീകരിക്കുന്ന അലയന്‍സ് ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്സുമായാണ് കരാര്‍. മൂന്ന് വര്‍ഷത്തേക്കാണ് കരാർ
hollywood strike
hollywood strike

ലോസ് ഏഞ്ചൽസ്: 118 ദിവസം നീണ്ട് നിന്ന സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ്- അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ്‌സ് സമരത്തിന് തിരശീല. സാഗ്-ആഫ്ട്ര ടി വി തിയേട്രിക്കല്‍ കമ്മിറ്റി ഐകകണ്‌ഠ്യേന പുതിയ കരാറിന് അനുമതി നല്‍കിയതോടെയാണ് ഹോളിവുഡിനെ പിടിച്ചുലച്ച സമരം അവസാനിച്ചത്.

വാള്‍ട്ട് ഡിസ്‌നി, നെറ്റ്ഫ്‌ലിക്‌സ് മുതലായ കമ്പനികളെ പ്രതിനിധീകരിക്കുന്ന അലയന്‍സ് ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്സുമായാണ് കരാര്‍. മൂന്ന് വര്‍ഷത്തേക്കാണ് കരാർ.

ശമ്പള വര്‍ദ്ധന, സ്ട്രീമിംഗ് പങ്കാളിത്ത ബോണസ്, എഐ സംബന്ധിച്ച നിയന്ത്രണങ്ങള്‍, ആരോഗ്യ, പെന്‍ഷന്‍ ഫണ്ടുകളുടെ ഉയര്‍ന്ന പരിധി എന്നിവയടക്കം 100 കോടി ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉടമ്പടിയിലാണ് ഒപ്പുവച്ചത്. ഉടമ്പടിയില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും ഈ വ്യവസായം പുനരാരംഭിക്കുന്നതിനായി കാത്തിരിക്കുന്നുവെന്നും യൂണിയന്‍ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com