"മലയാള സിനിമയ്ക്ക് എന്നെ ആവശ്യമില്ല"; കടിച്ചു തൂങ്ങി നിൽക്കുകയാണെന്ന് ഹണി റോസ്

മലയാളി കണ്ട് പരിചയിച്ചിട്ടില്ലാത്ത കഥാ പരിസരത്തിലേക്കാണ് സംവിധായകൻ എബ്രിഡ് ഷൈൻ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകാനൊരുങ്ങുന്നത്.
honey rose malayalam film roles rachel

ഹണി റോസ്

Updated on

മലയാളസിനിമയിൽ താൻ കടിച്ചു തൂങ്ങി നിൽക്കുകയാണെന്ന് നടി ഹണി റോസ്. പുതിയ ചിത്രമായ റേച്ചലിന്‍റെ ട്രെയ്‌ലർ ലോഞ്ച് ഇവന്‍റിൽ സംസാരിക്കുകയായിരുന്നു ഹണി. മലയാള സിനിമയ്ക്ക് എന്നെ ആവശ്യമുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നാണ് മറുപടി, താൻ കടിച്ചു തൂങ്ങി നിൽക്കുന്ന നടിയാണെന്നും ഹണി റോസ് പറഞ്ഞു.

സിനിമയിൽ പത്തിരുപത് വർഷമായി. അതിനു കാരണം വിനയൻ സാറാണ്. അദ്ദേഹമാണ് തന്നെ സിനിമയിലേക്ക് കൊണ്ടു വന്നതെന്നും ഹണി റോസ് പറഞ്ഞു. എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള ഒരു സിനിമ ചെയ്യണം എന്നാണ് ആഗ്രഹം.

വരുന്ന കഥാപാത്രങ്ങളിൽ നല്ലത് തെരഞ്ഞെടുത്ത് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന, അതിനു വേണ്ടി പ്രാർഥിക്കുന്ന ആളാണ് താനെന്നും ഹണി പറഞ്ഞു. ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളുമായി മലയാളികളെ അമ്പരപ്പിച്ചിട്ടുള്ള എബ്രിഡ് ഷൈൻ സംവിധായകന്‍റെ കുപ്പായം അഴിച്ചുവച്ച് നിർമാതാവായാണ് പിന്നണിയിൽ നിൽക്കുന്നത്. ആനന്ദിനി ബാല എന്ന പുതുമുഖ സംവിധായികയെയും സിനിമ എഴുത്തിൽ തുടക്കം കുറിക്കുന്ന കഥാകൃത്തും കവിയുമായ രാഹുൽ മണപ്പാട്ടിനെയും ചിത്രം വിശ്വസിച്ചേൽപ്പിച്ചിരിക്കുകയാണ് എബ്രിഡ് ഷൈൻ.

മലയാളി കണ്ട് പരിചയിച്ചിട്ടില്ലാത്ത കഥാ പരിസരത്തിലേക്കാണ് സംവിധായകൻ എബ്രിഡ് ഷൈൻ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകാനൊരുങ്ങുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com