'ഹൗസ് ഒഫ് ദി ഡ്രാഗൺ' സീസൺ 2 വരുന്നു

എട്ട് എപ്പിസോഡുകൾ ഉള്ള രണ്ടാമത്തെ സീസൺ അടുത്ത വർഷം വേനൽക്കാലത്തിനുള്ളിൽ ഒടിടിയിലെത്തും.
ഹൗസ് ഒഫ് ദി ഡ്രാഗൺ'
ഹൗസ് ഒഫ് ദി ഡ്രാഗൺ'

ന്യൂയോർക്ക്: സൂപ്പർ ഹിറ്റ് വെബ് സീരീസ് ഹൗസ് ഒഫ് ദി ഡ്രാഗണിന്‍റെ രണ്ടാമത്തെ സീസൺ റിലീസിനൊരുങ്ങുന്നു. എട്ട് എപ്പിസോഡുകൾ ഉള്ള രണ്ടാമത്തെ സീസൺ അടുത്ത വർഷം വേനൽക്കാലത്തിനുള്ളിൽ ഒടിടിയിലെത്തും. നിലവിൽ സീരിസ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും എച്ച് ബിഒ മേധാവി കാസി ബ്ലോയ്സ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിൽ രണ്ടാമത്തെ സീസണിന്‍റെ ആദ്യ ട്രെയ്ലർ തയാറായതായും അദ്ദേഹം പറഞ്ഞു. ആദ്യ സീസണെ അപേക്ഷിച്ച് രണ്ടാമത്തെ സീസണിൽ രണ്ട് എപ്പിസോഡുകൾ കുറവാണ്.

ജോർജ് ആർ ആർ മാർട്ടിന്‍റെ നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച ഗെയിം ഒഫ് ത്രോൺസിന്‍റെ പ്രീക്വൽ ആണ് ഹൗസ് ഒഫ് ദി ഡ്രാഗൺസ്.

ഗെയിം ഒഫ് ത്രോൺസിൽ പരാമർശിക്കുന്ന ടാർഗേറിയൻ എന്ന വംശത്തിന്‍റെ കഥയാണ് പുതിയ സീരിസിൽ പറയുന്നത്. വെബ് സീരീസിന്‍റെ ആദ്യ സീസണിലെ അവസാന എപ്പിസോഡ് 2022 ഒക്റ്റോബർ 23നാണ് റിലീസ് ചെയ്തത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com