ടോക്സിക്കിൽ യഷിന് എത്ര പ്രതിഫലം കിട്ടി‍?

50 കോടി രൂപയാണ് ചിത്രത്തിൽ യഷിന്‍റെ പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ
how much yash and co get as salary in toxic movie

യഷ്

Updated on

ഗീതു മോഹൻദാസിന്‍റെ സംവിധാനത്തിൽ കന്നഡ താരം യഷ് നായകനായി മാർച്ച് 19ന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ടോക്സിക്. നാലുവർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം യഷിന്‍റെതായി ഒരു പാൻ ഇന്ത‍്യൻ ചിത്രം തിയെറ്ററിലെത്തുന്നതിന്‍റെ ആകാംക്ഷയിലാണ് ആരാധകർ.

കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം എത്രയെന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്.

50 കോടി രൂപയാണ് ചിത്രത്തിൽ യഷിന്‍റെ പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ. യഷിനു പുറമെ നയൻതാരയ്ക്ക് 12 മുതൽ 18 കോടി രൂപയും കിയാര അദ്വാനിക്ക് 15 ഉം രുക്മിണി വസന്തിന് 3 മുതൽ 5 കോടിയും ഹുമ ഖുറേഷി, താര സുതരിയ എന്നീ താരങ്ങൾക്ക് 2 മുതൽ 3 കോടി രൂപ വരെയാണ് പ്രതിഫലം ലഭിക്കുക. രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ രവി ബസ്റൂർ ആണ് സംഗീതം കൈകാര‍്യം ചെയ്യുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com