Entertainment
'വെൺമതി.... ഇനി അരികിൽ'; പുതിയ ഗാനവുമായി ഹൃദയപൂർവ്വം
ആശിർവാദ് സിനിമാസിന്‍റ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് 28ന് റിലീസ് ചെയ്യും
സിദ്ദ് ശ്രീറാം പാടിയ മനോഹരമായ ഗാനത്തിന്‍റ ലിറിക്കൽ വീഡിയോ പുറത്തു വിട്ട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം സിനിമയുടെ അണിയറപ്രവർത്തകർ. ഹരിനാരായണൻ രചിച്ച് ജസ്റ്റിൻ പ്രഭാകർ ഈണമിട്ട ഗാനമാണ് പുറത്തു വിട്ടിരിക്കുന്നത്.
ആശിർവാദ് സിനിമാസിന്‍റ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് 28ന് റിലീസ് ചെയ്യും
മോഹൻലാൽ, മാളവികാ മോഹൻ, യുവ നടൻ സംഗീത് പ്രതാപ് എന്നീ അഭിനേതാക്കളുടെ സാന്നിദ്ധ്യവും അണിയറ പ്രവർത്തകരുടെ നിറ സാന്നിധ്യവും ഈ വീഡിയോയിൽ കാണാവുന്നതാണ്. സിദ്ദിഖ്, ലാലു അലക്സ്, സംഗീത ,ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
മനു മഞ്ജിത്താണ് മറ്റൊരു ഗാന രചയിതാവ്. കഥ - അഖിൽ സത്യൻ. തിരക്കഥ -ടി.പി. സോനു ' ഛായാഗ്രഹണം - അനു മൂത്തേടത്ത്. എഡിറ്റിംഗ് - കെ. രാജഗോപാൽ'
അനൂപ്സത്യനാണ് മുഖ്യ സംവിധാന സഹായി.