"14 ദിവസമായി ആശുപത്രിയിൽ, നാല് കിലോ കുറഞ്ഞു, നടക്കാൻ പോലും പറ്റുന്നില്ല"; കാമുകിക്ക് കൂട്ടിരുന്ന് ഹൃത്വിക് റോഷൻ

ഏറ്റവും മോശമായ ദിവസങ്ങളിലൂടെയാണ് കടന്നു പോയെന്നും തന്‍റെ ആരോഗ്യം ക്ഷയിച്ചെന്നുമാണ് സബ പറയുന്നത്
hrithik roshan's girlfriend Saba Azad Hospitalised For Parasitic Infection

"14 ദിവസമായി ആശുപത്രിയിൽ, നാല് കിലോ കുറഞ്ഞു, നടക്കാൻ പോലും പറ്റുന്നില്ല"; കാമുകിക്ക് കൂട്ടിരുന്ന് ഹൃത്വിക് റോഷൻ

Updated on

14 ദിവസമായുള്ള ആശുപത്രി വാസത്തേക്കുറിച്ച് പറഞ്ഞ നടൻ ഹൃത്വിക് റോഷന്‍റെ കാമുകിയും നടിയുമായ സബ ആസാദ്. സൈക്ലോസ്പോറ കയെറ്റനെൻസിസ് എന്ന അപൂർവ പരാദബാധയെത്തുടർന്നാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഏറ്റവും മോശമായ ദിവസങ്ങളിലൂടെയാണ് കടന്നു പോയെന്നും തന്‍റെ ആരോഗ്യം ക്ഷയിച്ചെന്നുമാണ് സബ പറയുന്നത്. രണ്ടാഴ്ച കൊണ്ട് നാല് കിലോ ഭാരമാണ് കുറഞ്ഞത്. എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും സബ കുറിക്കുന്നു. പ്രതിസന്ധി ദിനത്തിൽ തനിക്കൊപ്പം നിന്നത് ഹൃത്വിക് റോഷനാണെന്നും നടി കൂട്ടിച്ചേർത്തു.

എപ്പോഴും വീട്ടിലെ ഭക്ഷണം കഴിക്കുന്ന എവിടെ പോയാലും സ്വന്തമായി വെള്ളം കരുതുന്ന ഒരാളായിരുന്നിട്ടും സൈക്ലോസ്പോറ കയെറ്റനെൻസിസ് തന്നെ ബാധിച്ചു എന്നാണ് സബ പറയുന്നത്. ഇത് ഒരു വില്ലൻ തന്നെയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ നാല് കിലോയാണ് ഭാരം കുറഞ്ഞത്, ഇപ്പോൾ നടക്കാൻ പോലും കഴിയുന്നില്ല. ഒരു ദിവസം രണ്ടുനേരം വ്യായാമം ചെയ്യുന്ന ആളായിരുന്നു. പുൾ-അപ്പുകൾ എടുക്കുകയും ഭാരം ഉയർത്തുകയും ചെയ്തിരുന്ന തനിക്ക് ഇപ്പോൾ ഒരു ടൂത്ത് പിക്ക് പോലും ഉയർത്താനുള്ള ശക്തി ഇല്ല എന്നാണ് സബ പറഞ്ഞത്.

വയറിനോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ പച്ചക്കറികളും സാലഡ് ഇലകളും കഴിക്കുമ്പോൾ വളരെ സൂക്ഷിക്കണമെന്നാണ് നടി പറയുന്നത്. ബേക്കിങ് സോഡയും വെജിറ്റബിൾ വാഷും ഉപയോഗിച്ച് പച്ചക്കറികൾ കഴുകിയാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

ഹൃത്വിക് റോഷന്‍റെ പിന്തുണയെക്കുറിച്ച് സബ വാചാലയായി. ഈ ചിത്രം പകർത്തിയത് ഹൃത്വിക് റോഷനാണ്. എന്‍റെ മോശം മൂഡിലും അദ്ദേഹം എനിക്ക് കൂട്ടിരുന്നു, ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലും തമാശകൾ കണ്ടെത്താൻ അദ്ദേഹത്തിന് എപ്പോഴും കഴിയാറുണ്ട്.- സബ കുറിച്ചു.

logo
Metro Vaartha
www.metrovaartha.com